NZEALAND-SPACE-SCIENCE-SUN
  • 7500 ഓളം സാറ്റലൈറ്റുകളില്‍ 60 ശതമാനത്തോളവും സ്റ്റാര്‍ലിങ്കിന്‍റേതേ
  • വീശിയത് 2003ന് ശേഷം ഭൂമിയിലെത്തിയ ശക്തിയേറിയ സൗരക്കാറ്റ്
  • കടുത്ത സമ്മര്‍ദത്തിലെന്ന് മസ്ക്

രണ്ട് ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ സൗരക്കൊടുങ്കാറ്റില്‍ ഇലോണ്‍ മസ്കിന്‍റെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. സ്പേസ് എക്സിന്‍റെ സ്റ്റാര്‍ലിങ്കാണ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടുവെന്ന് വ്യക്തമാക്കിയത്. മേയ് 10ന് അമേരിക്കന്‍ സമയം വൈകിട്ട് നാല് മണിയോടെയാണ് സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ വീശിയത്. 

ഭൂമിയെ ഭ്രമണം ചെയ്യുന്ന 7500 ഓളം സാറ്റലൈറ്റുകളില്‍ 60 ശതമാനത്തോളവും സ്റ്റാര്‍ലിങ്കിന്‍റേതാണ്. സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ കടുത്ത സമ്മര്‍ദത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പക്ഷേ സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുന്നതായും ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചിരുന്നു. ലോ എര്‍ത് ഓര്‍ബിറ്റിലുള്ള ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വെളിച്ചത്തിന്‍റെ വേഗതയിലാണ് വിവരങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ കൈമാറാന്‍ സഹായിച്ചുവരുന്നത്.

  • TOPSHOT-CHILE-SPACE-SCIENCE-SUN
  • NZEALAND-SPACE-SCIENCE-SUN
  • TOPSHOT-BRITAIN-SPACE-SCIENCE-SUN
  • Germany Solar Storm
  • ARGENTINA-SPACE-SCIENCE-SUN

2003ന് ശേഷം ഭൂമിയിലെത്തുന്ന ശക്തിയേറിയ സൗരക്കൊടുങ്കാറ്റാണ് ഇത്തവണത്തേത്. ഒരാഴ്ചയോളം പ്രതിഭാസം നീണ്ടു നില്‍ക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തല്‍. നാവിഗേഷന്‍ സംവിധാനം, വൈദ്യുതി ഗ്രിഡുകള്‍, സാറ്റലൈറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിമാനങ്ങളുടെ സഞ്ചാരപാത, മറ്റ് ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവയില്‍ ഇതിന്‍റെ പ്രതിഫലനം ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ബ്ലാക് ഔട്ട് ഉണ്ടായാല്‍ പകരം സംവിധാനം വീടുകളില്‍ കരുതണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ടാസ്മാനിയ മുതല്‍ ബ്രിട്ടനിലെ ആകാശത്തില്‍ വരെ സൗരക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന ആകാശവിസ്മയം ദൃശ്യമാകുന്നുണ്ട്. വീടിനുള്ളില്‍ നിന്നും പാര്‍ക്കുകളില്‍ നിന്നുമുള്ള ആകാശ ദൃശ്യങ്ങള്‍ പലരും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്നുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാമെന്നും അതല്ല, മൊബൈല്‍ കാമറകളിലാണ് കൂടുതല്‍ ദൃശ്യമായതെന്നും ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചവര്‍ കുറിച്ചു. സൂര്യഗ്രഹണം കാണാന്‍ ഉപയോഗിക്കുന്ന ലെന്‍സുകള്‍ ഉപയോഗിച്ച് ആകാശവിസ്മയം പകല്‍ സമയത്തും കാണാനാകുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Soalr Storm:

Elon Musk's Starlink satellites disrupted by solar storm