Jodhpur: Chief of the Air Staff Air Chief Marshal AP Singh, centre, US Pacific Air Forces Commander General Kevin Schneider, left, Air and Space Inspector General, FASF, General Stephane Groen during a press conference on the Exercise Tarang Shakti 2026, in Jodhpur, Saturday, Oct. 10, 2026. (PTI Photo)(PTI10_10_2026_000414A)

അമേരിക്കയുടെ സ്റ്റെല്‍ത്ത് ജെറ്റായ എഫ്–35  സൂക്ഷിച്ച സ്ഥലത്തേക്ക് ഇന്ത്യന്‍ സൈനികരെ യുഎസ് അടുപ്പിച്ചില്ലെന്ന് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. അമേരിക്കയുടെ F-35 പരിപാടിക്കിടെയായിരുന്നു ഉന്നത അമേരിക്കന്‍ കമാന്‍ഡറെ അടുത്തിരുത്തി എയര്‍ ഫോഴ്സ് ചീഫ് എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങിന്‍റെ പാതി തമാശ കലര്‍ത്തിയുള്ള പ്രതികരണം. 

'നിങ്ങളുടെ ആളുകള്‍ ഞങ്ങളെ വിമാനത്തിന്‍റെ പരിസരത്ത് പോലും അടുപ്പിച്ചില്ല. എന്നിട്ട് അത് ഞങ്ങള്‍ക്ക് വില്‍ക്കാമെന്ന് ഇപ്പോള്‍ പറയുന്നോ' എന്നായിരുന്നു  എഫ്–35 അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. വിമാനത്തിന്‍റെ കോക്പിറ്റില്‍ ഇന്ത്യക്കാരെ ആരെയും യുഎസ് പ്രവേശിപ്പിച്ചില്ലെന്നും പക്ഷേ വിമാനത്തില്‍ പറക്കാന്‍ സമ്മതിച്ചുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ് വെളിപ്പെടുത്തി.

യുഎസ് പസഫിക് എയര്‍ ഫോഴ്സിന്‍റെ കമാന്‍ഡര്‍ ജനറല്‍ കെവിന്‍ ഷ്നീഡറാണ് വ്യോമസേന മേധാവിക്കൊപ്പം നടന്ന സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ജോധ്പുരില്‍ ആരംഭിച്ച തരംഗ് ശക്തി സൈനികാഭ്യാസത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു വാര്‍ത്താ സമ്മേളനം. എന്നാല്‍ അത് തന്‍റെ തീരുമാനമായിരുന്നില്ലെന്നായിരുന്നു ജനറല്‍ ഷ്നീഡറുെട മറുപടി. 'അതീവ സുരക്ഷയില്‍പ്പെടുന്ന കാര്യങ്ങളാണ് അതെല്ലാം. അതില്‍ നമുക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കഴിയുന്നതും കഴിയാത്തതുമെല്ലാമുണ്ട്. അങ്ങനെയാണല്ലോ നിര്‍ണായ സൈനിക സാങ്കേതിക വിദ്യകള്‍ നമ്മള്‍ രഹസ്യമായി സൂക്ഷിക്കുന്നത്' എന്നായിരുന്നു ഷ്നീഡറുെട വാക്കുകള്‍. 

അമേരിക്കയുടെ F-35 ഇനത്തില്‍പ്പെടുന്ന ആറ് യുദ്ധവിമാനങ്ങളാണ് തരംഗ് ശക്തിയില്‍ പങ്കെടുക്കുന്നതിനായി ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത്. അതേസമയം Su-57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ റഷ്യ വാഗ്ദാനം ചെയ്തുവെന്ന് വ്യോമസേന മേധാവി പറഞ്ഞു. ' റഷ്യ വാഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. പക്ഷേ തീരുമാനമെടുത്തിട്ടില്ല'- അദ്ദേഹം വ്യക്തമാക്കി. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നുണ്ട്. തദ്ദേശീയമായ യുദ്ധവിമാനത്തിന്‍റെ നിര്‍മാണം പ്രതീക്ഷിച്ചതിലും വൈകുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  J-20, J-35 എന്നിങ്ങനെ ചൈന അവരുടെ സ്റ്റെല്‍ത്ത് ശേഷി വര്‍ധിപ്പിച്ചിരുന്നു. മാത്രമല്ല 40 J-35 വിമാനങ്ങള്‍ പാക്കിസ്ഥാന് കൈമാറാമെന്ന് ചൈന തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്. ഇതുവരെയും ഇതിന്‍റെ വിതരണം ആരംഭിച്ചിട്ടില്ല. 

എന്തുകൊണ്ട് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍?

ശത്രുവിന്‍റെ കണ്ണില്‍പ്പെടാതെ പറക്കാന്‍ കഴിയുന്നതിനൊപ്പം അതി വിദഗ്ധമായി ലക്ഷ്യം നിറവേറ്റിപ്പോരാന്‍ കഴിയുമെന്നതാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ സവിശേഷത. രൂപം, കോട്ടിങ്, ഉള്ളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള സവിശേഷ സജ്ജീകരണമെന്നിവയെല്ലാം ശത്രു റഡാറുകള്‍ക്ക് കണ്ടെത്തുക കഠിനമാണ്. സ്റ്റെല്‍ത്ത് വിമാനങ്ങളുടെ റഡാറും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളുമാണ് മറ്റൊരു സവിശേഷത. താപനിയന്ത്രിത സെന്‍സറുകള്‍ വലിയ പങ്കാണ് സ്റ്റെല്‍ത്ത് വിമാനങ്ങളില്‍ വഹിക്കുന്നത്. യുദ്ധഭൂമിയുടെ കൃത്യമായ തല്‍സമയ സ്ഥിതി മനസിലാക്കാനും സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പരര്യാപ്തമാണ്. 

ENGLISH SUMMARY:

Indian Air Chief Marshal Amar Preet Singh has questioned the United States’ offer to sell F-35 stealth fighter jets to India, revealing that Indian personnel were not allowed near the aircraft during a US military programme. Speaking alongside US Pacific Air Forces commander General Kevin Schneider at a press conference marking the conclusion of Exercise Tarang Shakti in Jodhpur, Singh said Indians were allowed to fly the aircraft but not enter its cockpit. Schneider explained that access restrictions were related to the protection of sensitive military technology. Singh also confirmed that Russia had offered its Su-57 fifth-generation fighter jets to India, but no decision had been made on a purchase as India considers options amid delays in its indigenous fighter aircraft programme and growing regional stealth capabilities.