• ആസിയാന്‍ കൂട്ടായ്മയുടെ ഭാഗമായ മൂന്ന് രാജ്യങ്ങള്‍ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാനുള്ള കരാറൊപ്പിടുകയോ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാവുകയോ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തായ്‌ലന്‍ഡും ഇന്ത്യയുമായി ബ്രഹ്മോസ് മിസൈല്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടാന്‍ പോകുന്നു. ഈ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച സൂപ്പര്‍ സോണിക് മിസൈലാണ് ബ്രഹ്മോസ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ കുന്തമുനയായിരുന്നു ബ്രഹ്മോസ് മിസൈല്‍. പാക്കിസ്ഥാന്‍റെ ഭീകരകേന്ദ്രങ്ങളെയും വ്യോമസേനാ താവളങ്ങളെയും ആക്രമിക്കാന്‍ ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. ബ്രഹ്മോസ് മിസൈലിന്‍റെ പേരും പ്രശസ്തിയും ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ഏറെ വര്‍ധിച്ചിരുന്നു. പിന്നാലെയാണ് ലോകത്തെ പല രാജ്യങ്ങളും ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇതില്‍ പല രാജ്യങ്ങളും ചൈനയുടെ അയല്‍ രാജ്യങ്ങളോ ചൈന വെല്ലുവിളിയായി കാണുന്ന രാജ്യങ്ങളോ ആണ്. ഇവിടെയാണ് ഇന്ത്യയുടെ ‘ബ്രഹ്മോസ്’ നയതന്ത്രം വിജയിക്കുന്നത്. തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലില്‍ ബ്രഹ്മോസ് കളം നിറയുന്നു.  Also Read: കിം ജോങ് ഉന്നിന്റെ പിൻഗാമി മകൾ തന്നെയോ? കിമ്മിന് മകനുണ്ടോയെന്ന് അന്വേഷിച്ച് ദക്ഷിണ കൊറിയ


ആസിയാന്‍ കൂട്ടായ്മയുടെ ഭാഗമായ മൂന്ന് രാജ്യങ്ങള്‍ ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാനുള്ള കരാറൊപ്പിടുകയോ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാവുകയോ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തായ്‌ലന്‍ഡും ഇന്ത്യയുമായി ബ്രഹ്മോസ് മിസൈല്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടാന്‍ പോകുന്നു. ഈ വിഭാഗത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. വിയറ്റ്‌നാമും ഇന്തൊനീഷ്യയും ഇതിനകം കരാറൊപ്പിട്ടു. മലേഷ്യയും തായ്‌ലന്‍‍ഡും ചര്‍ച്ചകള്‍ നടത്തുന്നു. ആദ്യമായി ബ്രഹ്മോസ് മിസൈല്‍ വാങ്ങിയ വിദേശരാജ്യം ഫിലിപ്പീന്‍സാണ്. 375 മില്യണ്‍ യുഎസ് ഡോളറിന് തുല്യമായ ഇടപാടായിരുന്നു ഇത്.

ചൈനയ്ക്ക് സംശയമുള്ള രാജ്യങ്ങളിലെല്ലാം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ എത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ നേരിട്ട് ബാധിക്കുമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, ശക്തരായ അയല്‍രാജ്യമാണ് ഇന്ത്യ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ചൈന നിര്‍ബന്ധിതരാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയുമായി ഇടപെടുമ്പോഴെല്ലാം ഇക്കാര്യം ചൈന ഓര്‍ത്തേക്കും. ആഗോള വ്യാപരത്തിന്‍റെ 20 ശതമാനത്തോളം കടന്നുപോകുന്നത് തെക്കന്‍ ചൈനാ കടലിലൂടെയാണ്. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണയ്, തായ്‌വാന്‍ എന്നിവരുമായി ചൈനയ്ക്ക് തര്‍ക്കമുണ്ട് എന്നതും മറന്നൂകൂടാ. യുദ്ധവിമാനത്തില്‍നിന്നോ, കരയില്‍നിന്നോ, പടക്കപ്പലുകളില്‍നിന്നോ വിക്ഷേപിക്കാവുന്ന മിസൈലാണ് ബ്രഹ്മോസ്. ചൈനയ്ക്ക് നിലവിലുള്ള ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും ബ്രഹ്മോസിനെ തടുക്കാനാവില്ല.

ENGLISH SUMMARY:

BrahMos missiles are becoming an important part of India’s strategic diplomacy in the Indo-Pacific. With the Philippines already operating the missile and Vietnam and Indonesia signing deals, while Malaysia and Thailand explore acquisitions, India is expanding BrahMos’ presence around China’s strategic neighbourhood. The growing deployment could strengthen India’s strategic influence in the South China Sea and serve as a reminder of India’s military capabilities to Beijing.