.

ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിന്റെ പച്ചക്കൊടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ റഫാൽ വിമാനങ്ങൾ വാങ്ങാൻ അനുമതി നൽകി. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് സമിതിയും അംഗീകാരം നൽകുന്നതോടെ കരാർ ഒപ്പിടും.

 

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാകും ഇത്. സ്‌കാല്‍പ് മിസൈൽലുകൾ ഘടിപ്പിച്ചാകും 18 റഫാൽ വിമാനങ്ങൾ വാങ്ങുക. ബാക്കി ഇന്ത്യയിൽ നിർമിക്കാനാണ് ആലോചന. ഇന്ത്യയിലെ സ്വകാര്യ കമ്പിനികളും പദ്ധതിയുടെ ഭാഗമാകും. ഇതിന് പുറമെ നാവികസേനയ്ക്കായി ബോയിങ്ങിന്റെ പി 8ഐ എന്ന ദീർഘദൂര നിരീക്ഷണ വിമാനം ആറെണ്ണം കൂടി വാങ്ങാനും പ്രതിരോധ മന്ത്രാലയം അനുമതി നൽകി.

 

കരുത്ത് കൂട്ടാന്‍ ഇന്ത്യന്‍ വ്യോമസേന: 

*സുഖോയ്-30 MKI, റഫാൽ, തേജസ്, ജാഗ്വാർ, മിറാഷ് 

* അനുവദിച്ചുള്ള സ്ക്വാഡ്രണുകളുടെ എണ്ണം 42

* ഒരു സ്ക്വാഡ്രണില്‍ ഏകദേശം 18 യുദ്ധവിമാനങ്ങള്‍

* ഇന്ത്യയ്ക്ക് വേണ്ടത് 756 യുദ്ധവിമാനങ്ങള്‍

* വ്യോമസേനയ്ക്ക് ഇപ്പോഴുള്ളത് 28 സ്ക്വാഡ്രണുകള്‍ മാത്രം

* 14 സ്ക്വാഡ്രണുകളുടെ വലിയ കുറവ്. 

* കുറവ് നികത്താനാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.

* റഫാല്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തിരുന്നു 

* നിലവില്‍ വ്യോമസേനയ്ക്ക് 36 റഫാല്‍ വിമാനമുണ്ട്. 

* നാവികസേനയ്ക്കായി 26 എണ്ണത്തിന്‍റെ ഓര്‍ഡറും നല്‍കി

* പ്രതിരോധമന്ത്രാലയം കരാറിന് ഉടന്‍ അനുമതി നല്‍കുമെന്ന് വിവരം

* 3.25 ലക്ഷം കോടി രൂപയുടെ വമ്പന്‍ കരാര്‍