ഇസ്രോയുടെ CMS-03 ഉപഗ്രഹ വിക്ഷേപണം വിജയം. എല്‍.വി.എം-3 റോക്കറ്റിലാണ് വിക്ഷേപിച്ചത് . ഇന്ത്യയുടെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്ന നാവികസേനയുെട വാര്‍ത്താവിനിമയത്തിനായുള്ള ഉപഗ്രഹമാണിത്. 4.4 ടൺ ഭാരമുള്ള ഉപഗ്രഹം എൽവിഎം 3–എം5 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽനിന്നാണു വിക്ഷേപിച്ചത്. ഇന്ത്യയുടെ ചന്ദ്രയാൻ–3 ദൗത്യം വിജയകരമായി വിക്ഷേപിച്ചതും ഇതേ ശ്രേണിയിലുള്ള ഭാരമേറിയ ഉപഗ്രഹങ്ങൾ വഹിക്കാൻ ശേഷിയുള്ള റോക്കറ്റ് ഉപയോഗിച്ചാണ്. CMS-03 വിജയമായതില്‍ അഭിമാനമെന്ന് ഇസ്രോ ചെയര്‍മാന്‍ വി.നാരായണന്‍ പ്രതികരിച്ചു. വിജയത്തിലേക്ക് എത്തിച്ചവര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്റോ നേരത്തേ വ്യോമസേനയുടെ ആവശ്യത്തിനായി ജിസാറ്റ്–7എ വാർത്താവിനിമയ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. 2013ൽ വിക്ഷേപിച്ച ജിസാറ്റ്–7നു പകരമാണിതെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യൻ മണ്ണിൽനിന്നു ജിയോസിൻക്രണസ് ഭ്രമണപഥത്തിലേക്ക് (ജിടിഒ) അയയ്ക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണിത്.