rayban-meta-glass-1

മെറ്റയുമായി സഹകരിച്ച് റേ-ബാൻ ഇന്ത്യയിൽ റേ-ബാൻ മെറ്റ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കി. റേ-ബാന്‍റെ സ്ഥാപിത ഫ്രെയിം ഡിസൈനുകളും സംയോജിത ഹാർഡ്‌വെയറും മെറ്റയുടെ AI സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ്  പുതിയ ഗ്ലാസുകൾ. കോൾ, മീഡിയ സ്ട്രീമിങ്, ഫോട്ടോകളും വീഡിയോഗ്രാഫി, മെറ്റ AI വഴി വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് തത്സമയ വിവരങ്ങൾ ആക്‌സസ് ചെയ്യൽ എന്നിവയടക്കമുള്ള കാര്യങ്ങള്‍  ഹാൻഡ്‌സ്-ഫ്രീ ആയി ചെയ്യാൻ സാധിക്കും. പ്രീ-ഓർഡറുകൾ ആരംഭിച്ചു. മെയ് 19 മുതൽ റേ-ബാൻ വെബ്‌സൈറ്റിലും  രാജ്യത്തുടനീളമുള്ള പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകളിലും ഈ ശേഖരം ലഭ്യമാകും.29,900/- രൂപ മുതലാണ് വില. 

മെറ്റയും റേ–ബാന്‍  മാതൃ കമ്പനിയായ എസ്സിലോർ ലക്സോട്ടിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് റേ ബാൻ - മെറ്റ ഗ്ലാസ്. തൽസമയ പരിഭാഷയ്ക്ക് പുറമെ  ഒട്ടേറെ ഫീച്ചറുകൾ ഉൾപ്പെട്ടതാണ് ഇവ. ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും. കാണുന്നതെന്തും ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കും. ഫോട്ടോകളും വീഡിയോകളും പകർത്താം, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സംഗീതവും പോഡ്കാസ്റ്റുകളും ആസ്വദിക്കാം തുടങ്ങിയ ഒട്ടേറെ  സവിശേഷതകളുള്ള സ്മാർട്ട് ഗ്ലാസുകളാണ് ഇന്ത്യയിലുമെത്തുന്നത്.

വിരലനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാൻ ഈ സ്മാർട്ട് ഗ്ലാസുകൾക്ക് സാധിക്കും. സ്മാർട്ട് ഗ്ലാസിലുള്ള ബിൽറ്റ്-ഇൻ ക്യാമറകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഹാൻഡ് ഫ്രീയായി അവർ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകർത്താം.റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾ​ ചോദിച്ചാൽ ഉത്തരം നൽകാൻ അതിന് കഴിയും.

ray-ban-meta-2

ഫോൺ വിളിക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്നു. ഫ്രെയിമുകളിൽ ഘടിപ്പിച്ചിട്ടുള്ള ഓപ്പൺ-ഇയർ സ്പീക്കറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഫോൺ വിളിക്കുന്ന സന്ദർഭങ്ങളിൽ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാൻഡുകൾക്കുമായി ഇവയിൽ മൾട്ടി-മൈക്രോഫോൺ സംവിധാനവുമുണ്ട്. അഞ്ച് മൈക്രോഫോണുകൾ ഉൾപ്പെട്ടതാണിത്.

ഫോട്ടോകളും വീഡിയോകളും എടുക്കുക, കോൾ ചെയ്യുക, സന്ദേശങ്ങൾ അയയ്ക്കുക, നിർദേശം നൽകുന്നതിന് അനുസരിച്ച് പ്രവർത്തിക്കുക തുടങ്ങിയ വിവിധ ജോലികൾ 'ഹായ് മെറ്റ' വോയിസ് കമാൻഡ് മാത്രം ഉപയോഗിച്ച് ചെയ്യാം. മെറ്റാ എഐയുമായി സംവദിക്കാനും ഇത്തരത്തിൽ അനായാസം സാധിക്കും.അൾട്രാ-വൈഡ് 12 എംപി ക്യാമറ 60 സെക്കൻഡ് വരെ 1080p വീഡിയോ റെക്കോർഡിംഗ് പ്രാപ്തമാക്കുന്നു.

തൽസമയ വിവർത്തനം നടത്താനുള്ള കഴിവാണ് ഒരു പ്രധാന സവിശേഷത. മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാൾ പറയുന്നത് വിവർത്തനം ചെയ്യാൻ ഉപയോക്താക്കൾക്ക് 'Hey Meta, start live translation' എന്ന നിർദേശം നൽകിയാൽ മാത്രം മതി. ഗ്ലാസിന്റെ ഫ്രെയിമിൽ ഘടിപ്പിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ  മറുവശത്തുള്ള ആൾക്ക് കേൾക്കാൻ കഴിയും.

മെച്ചപ്പെടുത്തിയ AI അപ്‌ഡേറ്റുകൾ സഹിതമാണ് പുതിയ റേ-ബാൻ മെറ്റാ ഗ്ലാസുകൾ എത്തുന്നത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ നേരത്തെ ആക്‌സസ് ഉണ്ടായിരുന്ന ലൈവ് ട്രാൻസ്ലേഷൻ ഫീച്ചർ ഇപ്പോൾ കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.  ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്‌താൽ വൈ-ഫൈ കണക്ഷൻ ആവശ്യമില്ലാതെ തന്നെ പിന്തുണയ്‌ക്കുന്ന ഭാഷകളിലുടനീളം തടസ്സമില്ലാത്ത സംഭാഷണങ്ങൾ സാധ്യമാകും.

വാട്ട്‌സ്ആപ്പ്, മെസഞ്ചർ എന്നിവയിലൂടെ കോളുകൾ ചെയ്യാനും മെസേജ് അയയ്ക്കാനും സാധിക്കും. ഇത് ഒരുപോലെ ആൻഡ്രോയിഡ് ഫോണുകളെയും ഐഫോണുകളെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. സ്‌പോട്ടിഫൈ, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ മ്യൂസിക് ആപ്പുകളിലേക്കുള്ള ആക്‌സസ് ലഭിക്കും. റിമൈൻഡേഴ്സ്, ചിത്രങ്ങൾക്ക് അടിക്കുറിപ്പുകൾ നിർദ്ദേശിക്കൽ എന്നിവ പോലുള്ളവയും ഇവയ്ക്ക് സാധിക്കും.

IPX4 വാട്ടർ-റെസിസ്റ്റന്റ് റേറ്റിംഗ് ഉള്ളവയാണ് റേ-ബാൻ മെറ്റാ ഗ്ലാസുകൾ. വെള്ളം തെറിച്ചാലും ചെറിയ മഴ നനഞ്ഞാലും പ്രശ്നമില്ലെന്ന് സാരം. രണ്ട് ഫ്രെയിം ശൈലികളിലാണ് ഗ്ലാസുകൾ വരുന്നത്: വേഫെയറർ (സ്റ്റാൻഡേർഡ്, ലാർജ്), സ്കൈലർ. സൺ, ക്ലിയർ, പോളറൈസ്ഡ് എന്നിവയുൾപ്പെടെ വിവിധ ലെൻസ് ഓപ്ഷനുകളുണ്ട്. പ്രിസ്ക്രിപ്ഷൻ ലെൻസുകൾക്ക് അനുയോജ്യമായ രീതിയിലും റേ-ബാൻ മെറ്റാ ഗ്ലാസുകൾ ലഭിക്കും.ഈ മാസം ആദ്യം യുകെ ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഗ്ലാസുകൾ ലഭ്യമാണ്.

ENGLISH SUMMARY:

Ray-Ban, in collaboration with Meta, has launched the Ray-Ban Meta Smart Glasses in India. These new smart glasses combine Ray-Ban’s iconic frame designs with integrated hardware and Meta’s AI technology. They allow users to make calls, stream media, take photos and videos, and access real-time information using voice commands via Meta AI — all hands-free.