Image Credit: bloomberg/agencies

Image Credit: bloomberg/agencies

  • ഐഫോണ്‍ അള്‍ട്ര എന്നാണ് ഫോള്‍ഡബിള്‍ ഫോണിന്റെ പേരെന്നാണ് സൂചന. ഏകദേശം 2000 ഡോളര്‍ ( ഏകദേശം 1,90, 211.89 രൂപ)യാകും വിലയെന്നാണ് ലീക്ക്ഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവും വിലയേറിയതും ഇന്നിറങ്ങുന്നതാകും.

ചരിത്രത്തിലാദ്യമായി ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐ ഫോണ്‍ ഇന്ന് പുറത്തിറങ്ങും. സാംസങ് ഫോള്‍ഡബിള്‍ ഫോണിറക്കി ഏഴു വര്‍ഷത്തിന് ശേഷമാണ് ആപ്പിള്‍ പുറത്തിറക്കുന്നത് എന്നതിനാല്‍ തന്നെ സ്മാര്‍ട്ഫോണ്‍ വിപണി ഞെട്ടുമെന്നാണ് ടെക് ക്ര‌ഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫോണ്‍ അള്‍ട്ര എന്നാണ് ഫോള്‍ഡബിള്‍ ഫോണിന്റെ പേരെന്നാണ് സൂചന.  2000 ഡോളര്‍ ( ഏകദേശം  1,90, 211.89 രൂപ)യാകും വിലയെന്നാണ് ലീക്ക്ഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിലെ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവും വിലയേറിയതും ഇന്നിറങ്ങുന്നതാകും. 

ഫോള്‍ഡബിള്‍ ഫോണിനൊപ്പം ഐഫോണ്‍ 18 പ്രോയും ഐഫോണ്‍ 18 പ്രോ മാക്സും ഇന്ന് തന്നെ പുറത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഐഫോണ്‍ 18  ഈ വര്‍ഷം പുറത്തിറങ്ങില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

ഐഫോണിന് പുറമെ അപ്ഡേറ്റഡ് ഹോംപാഡ്, ക്യാമറ സൗകര്യത്തോടെയുള്ള എയര്‍പോഡ്, പുതിയ ആപ്പിള്‍ വാച്ച് മോഡലുകള്‍ എന്നിവയും ഇന്നത്തെ ഇവന്റില്‍ പുറത്തിറക്കും. ജോണ്‍ ടെര്‍നസ് സിഇഒ ആയ ശേഷമുള്ള ആപ്പിളിന്‍റെ ആദ്യ മേജര്‍ ലോഞ്ചാണ് ഇന്നത്തേത്. 

രാത്രി പത്തരയ്ക്കാണ് ലോഞ്ച് സമയം നിശ്ചയിച്ചിരിക്കുന്നത്. സര്‍പ്രൈസ് ആന്‍റ് ഷൈന്‍ എന്ന് പേരിട്ടിരിക്കുന്ന ലോഞ്ചിങ് പരിപാടി ആപ്പിളിന്‍റെ ഒഫീഷ്യല്‍ ഇവന്‍റ് വെബ്സൈറ്റിലും യൂട്യൂബിലും തല്‍സമയം കാണാം.

ENGLISH SUMMARY:

Apple is hosting its major product launch event, "Surprise and Shine," at 10:30 PM IST on Apple's official website, Apple TV app, and official YouTube channel. This event marks a historic transition for Apple, being the first major product showcase presented under the leadership of newly appointed CEO John Ternus