iphone-air-hand

ടെക് പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കി ആപ്പിള്‍. ഏറ്റവും കനംകുറഞ്ഞ ഐ.ഫോണ്‍ എയര്‍ ഉള്‍പ്പടെ നാല് വേരിയന്റുകളാണ് 17 സീരിസില്‍ ആപ്പിള്‍ പുറത്തിറക്കിയത്. അൾട്രാ-തിന്‍ ആപ്പിൾ ഐഫോൺ എയർ, ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് പുതിയ മോഡലുകള്‍. ആപ്പിള്‍ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും കനംകുറഞ്ഞ ഫോണാണ് ഐ.ഫോണ്‍ എയര്‍.

tim-cook-iphone-17-launch

48 മെഗാപിക്സല്‍ ക്യാമറ, പ്രോ മോഷന്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളുമായി ഇറങ്ങുന്ന 17 സീരിസിന് കരുത്ത് പകരുന്നത് പുതിയ A19 ചിപ്പ്സെറ്റ് ആണ്. ആപ്പിള്‍ ഇന്റലിജന്‍സ് എന്നറിയപ്പെടുന്ന എ.ഐ ഫീച്ചറുകളും പുതിയ മോഡലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ.ഒ.എസ് 26 ആയിരിക്കും 17 സീരിസില്‍ ഉണ്ടാവുക. മാത്രമല്ല, മുമ്പ് പ്രോ മോഡലുകൾക്ക് മാത്രമുള്ള സവിശേഷതായിരുന്നെങ്കില്‍ 17 സീരീസില്‍ എല്ലാ മോഡലുകളിലും 120Hz റിഫ്രഷ് റേറ്റ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഫോൺ എയര്‍

iphone-air-launch

ഏറ്റവും കനം കുറഞ്ഞ ഐഫോണാണ് പുതിയ ആപ്പിൾ ഐഫോൺ എയർ (5.6mm). ടൈറ്റാനിയം ഫ്രെയിമും അതിനെ സംരക്ഷിച്ചുകൊണ്ടുള്ള സെറാമിക് ഷീൽഡുമുള്ളതിനാല്‍ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതായിരിക്കും ഐഫോൺ എയർ എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. 120Hz റിഫ്രഷ് റേറ്റ്, 3,000 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് മോഡലിനുള്ളത്. A19 പ്രോ ചിപ്പാണ് കരുത്ത് പകരുന്നത്. ആപ്പിൾ നിർമ്മിച്ച C1x മോഡവും മോഡലിനുണ്ട്.

12MP ടെലിഫോട്ടോ ലെൻസുള്ള 48MP ഫ്യൂഷൻ ക്യാമറ സിസ്റ്റമാണ് ഐഫോൺ എയറിനുള്ളത്. ഫ്രണ്ട്, റിയർ ക്യാമറകൾ ഉപയോഗിച്ച് ഒരേസമയം വിഡിയോ റെക്കോർഡുചെയ്യാൻ സാധിക്കും. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 18MP സെൽഫി ക്യാമറയുണ്ട്. വൈ-ഫൈ 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നിവയ്ക്ക് പിന്തുണ നൽകുന്ന പുതിയ N1 ചിപ്പ് ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്. 40 മണിക്കൂർ വരെ വിഡിയോ പ്ലേബാക്ക്, ദിവസം മുഴുവൻ നിലനില്‍ക്കുന്ന ബാറ്ററി ലൈഫ് എന്നിവയും എയറിന്‍റെ പ്രത്യേകതയാണ്. അതേസമയം, ഇ–സിം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

256 ജിബി ഐഫോൺ എയറിന് 1,19,900 രൂപയായിരിക്കും ഇന്ത്യയിലെ വില. 512 ജിബി വേരിയന്‍റിന് 1,39,900 രൂപയും 1 ടി.ബി വേരിയന്‍റിന് 1,59,900 രൂപയുമായിരിക്കും വില. കറുപ്പ്, വെള്ള, ബീജ്, ഇളം നീല നിറങ്ങളിൽ ഐഫോൺ എയര്‍ ലഭ്യമാകും. പ്രീ-ഓർഡറുകൾ വെള്ളിയാഴ്ച ആരംഭിക്കും. സെപ്റ്റംബര്‍ 19 മുതല്‍ ലഭ്യമാകും.

ഐഫോണ്‍ 17

iphone17-launch

17 വേരിയന്‍റുകളില്‍ അല്‍പ്പം വലുതാണ് ഐഫോണ്‍ 17 വേരിയന്‍റ്. 6.3 ഇഞ്ച് വലിപ്പമാണ് മോഡലിനുള്ളത്. 3,000 nits പീക്ക് ബ്രൈറ്റ്‌നസ് ഡിസ്പ്ലേയാണ് മോഡലിനുള്ളത്. സെറാമിക് ഷീൽഡ് 2 ഉപയോഗിച്ചാണ് സ്ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പോറലുകള്‍ പോലും തടയുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. പുതിയ A19 ചിപ്പാണ് ഐഫോൺ 17-ന് കരുത്ത് പകരുന്നത്. ഇത് മികച്ച മൊബൈൽ ഗെയിമിങ് അനുഭവമായിരിക്കും നല്‍കുക. 48MP പ്രധാന ക്യാമറയും 2x ടെലിഫോട്ടോ ലെൻസും ഒരൊറ്റ ക്യാമറയിലേക്ക് സംയോജിപ്പിക്കുന്ന ഡ്യുവൽ ഫ്യൂഷൻ സിസ്റ്റമാണ് ക്യാമറ. പുതിയ 48MP അൾട്രാ വൈഡ് ക്യാമറയും ഫോണിന്‍റെ സവിശേഷതയാണ്. ലാൻഡ്‌സ്‌കേപ്പ് സെൽഫികൾക്കായി ഉപയോഗിക്കാവുന്ന 18MP ഫ്രണ്ട് ക്യാമറയാണ് മോഡലിനുള്ളത്. 

256 ജിബി വേരിയന്‍റിന് 82,900 രൂപയായിരിക്കും ഇന്ത്യയിലെ വില. 512 ജിബി വേരിയന്‍റിന് 1,02,900 രൂപയുമായിരിക്കും വില. ലാവെൻഡർ, മിസ്റ്റ് ബ്ലൂ, കറുപ്പ്, വെള്ള അല്ലെങ്കിൽ സേജ് നിറങ്ങളിൽ ലഭ്യമാണ്. ഐഫോൺ 17 ന്റെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 9 മുതൽ ആരംഭിക്കും, വിൽപ്പന സെപ്റ്റംബർ 19 മുതൽ ആരംഭിക്കും

ഐഫോണ്‍ 17 പ്രോ

iphone-17-pro-launch

6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയുമായാണ് ആപ്പിൾ ഐഫോൺ 17 പ്രോ വരുന്നത്. 120Hz റിഫ്രഷ് റേറ്റ്, ഓൾവേസ്-ഓൺ മോഡ്, 3,000 nits പീക്ക് ബ്രൈറ്റ്‌നസ് ഡിസ്പ്ലേ എന്നിവയാണ് പ്രോ മോഡലിനുമുള്ളത്. മുൻ മോഡലുകളെ അപേക്ഷിച്ച് മൂന്നിരട്ടി മികച്ച സ്ക്രാച്ച് റെസിസ്റ്റൻസും നാലിരട്ടി മികച്ച ക്രാക്ക് റെസിസ്റ്റൻസും വാഗ്ദാനം ചെയ്യുന്ന സെറാമിക് ഷീൽഡ് 2 ആണ് ഫോണിന് സംരക്ഷണം നല്‍കുന്നത്. പുതിയ യൂണിബോഡി ഡിസൈനിൽ എയ്‌റോസ്‌പേസ്-ഗ്രേഡ് 7000-സീരീസ് അലുമിനിയം ഉപയോഗിച്ചാണ് സ്മാർട്ട്‌ഫോൺ നിർമ്മിച്ചിരിക്കുന്നത്.  ഇത് ഫോണിന്‍റെ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, വലിയ ബാറ്ററി ഐഫോൺ 17 പ്രോയ്ക്ക് എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ് നൽകുകയും ചെയ്യുന്നു. 6-കോർ സിപിയു, ന്യൂറൽ ആക്സിലറേറ്ററുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 6-കോർ ജിപിയു, 16-കോർ ന്യൂറൽ എന്‍ജിന്‍ എന്നിവയുള്ള A19 പ്രോ ചിപ്പാണ് മോഡലിന് കരുത്തേകുന്നത്. വേഗതയേറിയതും സുസ്ഥിരവുമായ പ്രകടനം, നൂതന AI പ്രോസസിങ്, കൺസോൾ-ലെവൽ ഗ്രാഫിക്സ് എന്നിവയും നൽകുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കായി പുതിയ N1 വയർലെസ് ചിപ്പ് Wi-Fi 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. 

48-മെഗാപിക്സൽ മെയിൻ, അൾട്രാ വൈഡ്, ടെലിഫോട്ടോ ലെൻസുകളുള്ള മൂന്ന് ക്യാമറ ഫ്യൂഷൻ സിസ്റ്റമാണ് ഐഫോൺ 17 പ്രോയിലുള്ളത്. ടെലിഫോട്ടോ ക്യാമറയിൽ 8x ഒപ്റ്റിക്കൽ സൂം വരെ ലഭിക്കും. പുതിയ 18-മെഗാപിക്സൽ സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ വിശാലമായ വ്യൂ ഫീൽഡ്, മികച്ച സെൽഫികൾ, സ്റ്റെബിലൈസേഷനോടുകൂടിയ 4K HDR വിഡിയോ റെക്കോർഡിങ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡോൾബി വിഷൻ എച്ച്ഡിആർ, പ്രോറെസ് റോ, ആപ്പിൾ ലോഗ് 2, ജെൻലോക്ക് എന്നിവ മോഡല്‍ പിന്തുണയ്ക്കുന്നു.

256 ജിബി വേരിയന്‍റിന് ‌ 1,34,900 രൂപയും 512 ജിബി വേരിയന്‍റിന് 1,54,9001 രൂപയും ടി.ബി വേരിയന്‍റിന് 1,74,900 രൂപയുമായിരിക്കും ഇന്ത്യയില്‍ വില. ആപ്പിൾ ഐഫോൺ 17 പ്രോ സിൽവർ, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്. പ്രീ-ഓർഡറുകൾ സെപ്റ്റംബർ 9 മുതൽ ആരംഭിക്കും, വിൽപ്പന സെപ്റ്റംബർ 19 മുതൽ ആരംഭിക്കും.

ഐഫോൺ 17 പ്രോ മാക്‌സ്

iphone-17-pro-displayed

6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഓള്‍വേയ്സ് ഓണ്‍മൂഡ്, 3000 നിറ്റ്‌സിന്റെ പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്‌നസ് എന്നിവയാണ് 17 പ്രോ മാക്‌സിലുള്ളത്. മുൻവശത്തും പിൻവശത്തും സെറാമിക് ഷീൽഡ് 2 സുരക്ഷ ഒരുക്കുന്നു. ആപ്പിളിന്റെ പുതിയ A19 പ്രോ ചിപ്പാണ് കരുത്തേകുന്നത്. യൂണിബോഡി അലുമിനിയം ഡിസൈനില്‍ വലിയ ബാറ്ററിയണുള്ളത്. പുതിയ 40W യുഎസ്ബി-സി അഡാപ്റ്റർ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ആപ്പിൾ പറയുന്നു.

8x ഒപ്റ്റിക്കൽ സൂം വരെ പിന്തുണയ്ക്കുന്ന പുതിയ ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുന്ന ട്രിപ്പിൾ 48MP ഫ്യൂഷൻ ക്യാമറയാണ് മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫോട്ടോകൾ ഡിജിറ്റലായി 40x വരെ സൂം ചെയ്യാനും കഴിയും. മുൻവശത്ത്, 18MP സെന്റർ സ്റ്റേജ് ക്യാമറ മികച്ച ഗ്രൂപ്പ് സെല്‍ഫികള്‍ വാഗ്ദാനം ചെയ്യുന്നു. 

സ്റ്റെബിലൈസേഷനോടുകൂടിയ 4K HDR വീഡിയോയെയും ഇത് പിന്തുണയ്ക്കുന്നു. ഫ്രണ്ട്, റിയർ ക്യാമറകളിൽ നിന്ന് ഒരേസമയം റെക്കോർഡ് ചെയ്യുകയും ചെയ്യാം. ഡോൾബി വിഷൻ എച്ച്ഡിആർ, പ്രോറെസ് റോ, ലോഗ് 2, ജെൻലോക്ക് എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. ഫിലി മേക്കേഴ്സിന് പ്രൊഫഷണൽ-ഗ്രേഡ് ഉപകരണങ്ങൾ നൽകുകയും ചെയ്യുന്നു. Wi-Fi 7, ബ്ലൂടൂത്ത് 6, ത്രെഡ് പിന്തുണയുള്ള N1 വയർലെസ് ചിപ്പാണോ മോഡലിലുള്ളത്. ചിലയിടങ്ങളില്‍ ഒരു eSIM-ഒൺലി മോഡൽ ലഭിക്കും, ഇത് ഫിസിക്കൽ സിം സ്ലോട്ടിനെ മാറ്റി വലിയ ബാറ്ററിക്ക് കൂടുതൽ ഇടം നൽകുന്നു. ഈ ബാറ്ററി 39 മണിക്കൂർ വരെ വിഡിയോ പ്ലേബാക്ക് നൽകുന്നു.

256 ജിബി വേരിയന്‍റിന്  ₹1,49,900 രൂപയാണ് ഇന്ത്യയില്‍ വില. 512 ജിബി വേരിയന്‍റിന് 1,69,900 രൂപയും 1 ടി.ബി. വേരിയന്‍റിന്  1,89,900 രൂപയും 2 ടി.ബി വേരിയന്‍റിന് 2,29,900 രൂപയുമായിരിക്കും ഇന്ത്യയില്‍ വില. 17 പ്രോ മാക്സ് സിൽവർ, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്. പ്രീ-ഓർഡറുകൾ സെപ്റ്റംബർ 9 മുതൽ ആരംഭിക്കും, വിൽപ്പന സെപ്റ്റംബർ 19 മുതൽ ആരംഭിക്കും.

apple-watch-launch

17 സീരിസിനൊപ്പം പുതിയ ആപ്പിള്‍ വാച്ച് സീരിസ് 11, എയര്‍പോഡ്സ് പ്രോ 3 എന്നിവയും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Apple has unveiled its iPhone 17 lineup, featuring four new models — iPhone Air, iPhone 17, iPhone 17 Pro, and iPhone 17 Pro Max. The highlight is the ultra-thin iPhone Air (5.6mm) with a titanium frame, ceramic shield, 48MP fusion camera, and A19 Pro chip. The entire iPhone 17 series comes with 120Hz refresh rate, ProMotion display, and Apple’s latest iOS 26 powered by AI-driven Apple Intelligence. With advanced features like 3,000 nits peak brightness, Wi-Fi 7, upgraded cameras with up to 8x optical zoom, pro-level video recording, and improved battery life, the new lineup marks Apple’s most powerful iPhones yet. Pre-orders begin September 12, with availability from September 19.