phones-hd

പുതിയ ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ കുറച്ചുദിവസങ്ങള്‍ കൂടി കാത്തിരിക്കൂ. പുതിയ ബജറ്റ്, പെര്‍ഫോമന്‍സ്, ക്യാമറ ഫോണുകള്‍ ജൂണ്‍ –ജൂലെ മാസത്തില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനികള്‍. സ്റ്റൈലീഷ് ഡിസൈന്‍, മികച്ച പ്രോസസര്‍ എന്നിവയൊക്കെയായി പല മോഡലുകളും വൈകാതെ പുറത്തിറങ്ങും. ഉടന്‍ വിപണിയിലെത്തുന്ന വിവിധ കമ്പനികളുടെ 5 ഫോണുകള്‍ ഇവയാണ്

2025 ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ പ്രീമിയം, മിഡ് റേഞ്ച് വിഭാഗങ്ങളിലായി നിരവധി പുതിയ മോഡലുകൾ പുറത്തിറങ്ങാനിരിക്കുന്നതിനാൽ, സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ തിരക്കേറിയ ഒരുക്കത്തിലാണ്. ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ OnePlus 13s, Nothing Phone 3, Infinix GT 30 Pro എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം ആവേശകരമായ സവിശേഷതകളും മത്സരാധിഷ്ഠിത വിലയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നൂതന ക്യാമറ സംവിധാനങ്ങൾ, സ്റ്റൈലിഷ് ഡിസൈനുകൾ, ശക്തമായ പ്രകടന സവിശേഷതകൾ എന്നിവ ഉപയോഗിച്ച്, ഈ ഉപകരണങ്ങൾ ഗണ്യമായ ആവേശം സൃഷ്ടിക്കുന്നു. ജൂണ്‍ വരെ കാത്തിരിക്കാതെ നാളെ തന്നെ റിയൽമി ജിടി 7, ജിടി 7ടി, ജിടി 7ടി ഡ്രീം എഡിഷൻ ലോഞ്ച് ചെയ്യപ്പെടും. അതേസമയം, ജൂണിൽ ഇതുവരെയുള്ള ലോഞ്ചുകളെക്കുറിച്ച് വിശദമായി അറിയാം

1.വൺപ്ലസ് 13എസ്

ലോഞ്ച് തീയതി - ജൂൺ 5

മികച്ച സ്പീഡും പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവർക്ക് ഗംഭീര ഓപ്ഷനാകും വണ്‍പ്ലസ് 13എസ്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റിന്‍റെ ചിപ്സെറ്റുമായി എത്തുന്ന പുതിയ മോഡലിന്‍റെ പ്രകടനത്തെക്കുറിച്ച് എടുത്തുപറയേണ്ടതില്ല. മികച്ച ഗെയിമിങ് അനുഭവം നല്‍കുന്ന ചിപ്സെറ്റാണിത്.

120Hz റിഫ്രഷ് റേറ്റുള്ള 6.32 ഇഞ്ച് OLED ഡിസ്പ്ലേയാകും സ്മാർട്ട്‌ഫോണിൽ ഉണ്ടാകുക. ഫ്ലാഗ്ഷിപ്പ് ലെവല്‍ ഫോണ്‍ നോക്കുന്നവര്‍ക്ക് ധൈര്യമായി വൺപ്ലസ് 13എസ് തിരഞ്ഞെടുക്കാം. 90W ചാർജിംഗുള്ള 6260mAh ബാറ്ററിയാകും ഫോണിലുണ്ടാകുക. ക്യാമറയുടെ കാര്യത്തിലും ഫോണ്‍ മികച്ചു നില്‍ക്കും. പിന്നിൽ 50MP മെയിന്‍ കാമറ ഉൾപ്പെടെയുള്ള ഡ്യിവല്‍ ക്യാമറ സെറ്റപ്പാണുള്ളത്. മുൻവശത്ത് 16MP സെൽഫി ക്യാമറയുണ്ട്. അലര്‍ട്ട് സ്ലൈഡറിന് പകരം OnePlus പ്ലസ് കീയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50,000നും 55,000നും ഇടയിലാകും ഫോണിന് പ്രതീക്ഷിക്കുന്ന വില.

2.വിവോ T4 അൾട്രാ

ലോഞ്ച് തീയതി - ജൂൺ ആദ്യം

കിടിലന്‍ കാമറ ഫോണ്‍ നോക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണാണ് വിവോ T4 അൾട്രാ. വിവോ ടി4 5ജി ക്ക് പിന്നാലെ അടുത്ത മാസം വിവോ ടി4 അൾട്ര പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് വിവോ. 50മെഗാപികസല്‍ പെരിസ്കോപ്പിക്ക് ടെലിഫോട്ടോ ലെന്‍സ്, 100X സൂമിങ്, 50MP സോണി IMX921 സെൻസര്‍, എന്നിങ്ങനെ ഗംഭീര ക്യാമറ സംവിധാനമാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് പി-ഒഎൽഇഡി ഡിസ്‌പ്ലേ, ഡിമെൻസിറ്റി 9300 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 15 എന്നിവ വിവോ ടി4 അൾട്രയുടെ സവിശേഷതകളിൽ ഉള്‍പ്പെടും. ബാറ്ററി ശേഷി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 90W ചാര്‍ജിങ് പ്രതീക്ഷിക്കാം.

3. ഇൻഫിനിക്സ് ജിടി 30 പ്രോ

ലോഞ്ച് തീയതി - ജൂൺ 3

ഗെയിമിങാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ ഇൻഫിനിക്സ് GT 30 പ്രോ തിരഞ്ഞെടുക്കാം. 144Hz റിഫ്രെഷ് റേറ്റുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സെഗ്മെന്‍റില്‍ ആദ്യമായി ജി.ടി ട്രിഗറും ഫോണില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിമെന്‍സിറ്റി 8350 ചിപ്സെറ്റും വേപ്പര്‍ ചേമ്പര്‍ കൂളിങ്ങ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഗെയിമിങ്ങിന്‍റെ കാര്യത്തില്‍ ഫോണ്‍ വേറേ ലെവലാണെന്ന് ചുരുക്കം.

ഇതിനൊപ്പം നത്തിങ് ഫോണുകളിലേതിന് സമാനമായ മെക്കാനിക്കല്‍ ലൈറ്റിങ്ങും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 45W വയർഡ്, 30W വയർലെസ് ചാർജിംഗ് സപ്പോര്‍ട്ടുള്ള 5500mAh ബാറ്ററിയും ഫോണിനുണ്ട്. ഇത്രയധികം ഫീച്ചറുകളുമായി എത്തുന്ന ഫോണിന് 25,000 രൂപയിൽ താഴെ മാത്രമാണ് വില എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

4. ഓപ്പോ റെനോ 14 സീരീസ്

ലോഞ്ച് തീയതി - ജൂൺ 2025

ചൈനയ്ക്ക് പിന്നാലെ റെനോ 14 ലൈനപ്പ് ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ് റെനോ. റെനോ 14 ഉം റെനോ 14 പ്രോയും ഉടൻ തന്നെ ഇന്ത്യയിൽ എത്തും. ഓപ്പോ റെനോ 14 സീരീസില്‍ ജെമിനി AIയും സംയോജിപ്പിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ്, ഗ്ലാസ് പാനല്‍, എന്നിങ്ങനെ പ്രീമിയം ലുക്കാകും ഫോണിന് സമ്മാനിക്കുക.

120Hz 6.59 ഇഞ്ച് ആമോലെഡ് ഡിസ്പ്ലേയാകും ഫോണിലുണ്ടാകുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ലാകും ഫോണിന്‍റെ പ്രവര്‍ത്തനം.

5. പോക്കോ F7 5G

ലോഞ്ച് തീയതി - ജൂൺ ആദ്യ പകുതി

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പോക്കോ എഫ് 7 5ജി ഇന്ത്യയിലെത്തുന്നു. ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ അതിന്റെ ലോഞ്ച് നീണ്ടുപോകുകയായിരുന്നു. , ഇത് റെഡ്മി ടർബോ 4 പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. OLED 1.5K ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റ് എന്നിവയാകും ഫോണിലുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാറ്ററിയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. 7550mAh കപ്പാസിറ്റിയുള്ള വലിയ ബാറ്ററിയാകും ഫോണിന് കരുത്ത് പകരുക. ഫുള്‍‌ ചാര്‍ജില്‍ 2 ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്ന് സാരം. 90W ഫാസ്റ്റ് ചാര്‍ജിങ്ങും പ്രതീക്ഷിക്കാം. ഇതിന് പുറമേ 22.5 W റിവേഴ്സ് ചാര്‍ജിങ്ങും ഫോണിലുണ്ടാകും.

6. മോട്ടറോള എഡ്ജ് 60

ലോഞ്ച് തീയതി - ജൂൺ രണ്ടാം ആഴ്ച അല്ലെങ്കിൽ മൂന്നാം ആഴ്ച വില തുച്ഛം ഗുണം മെച്ചം എന്ന ടാഗ്​ലൈന്‍ ഇപ്പോള്‍ ഏറ്റവുമധികം ചേരുക മോട്ടോറോളയ്ക്കാണ്. ഓള്‍റൗണ്ടര്‍ ഫോണുമായി വിപണി കീഴടക്കാന്‍ എത്തുകയാണ് മോട്ടറോള.

മോട്ടറോള എഡ്ജ് 60 സ്മാർട്ട്‌ഫോൺ ജൂണില്‍ ഇന്ത്യയിലെത്തും. ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് എന്നിങ്ങനെ എല്ലാമേഖലയിലും മികവ് പുലര്‍ത്തുന്ന ഫോണാകും മോട്ടറോള എഡ്ജ് 60. 50MP കാമറ സെറ്റപ്പ്, 68W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയും ഫോണിലുണ്ടാകും.

ENGLISH SUMMARY:

Latest Smartphone Launching In June