പുതിയ ഐഫോൺ മോഡലുകളുടെ ലോഞ്ച് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് മൈജി. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ 700ലധികം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ ഡ്യൂവോ എന്നിവയുടെ സ്കൈ റിവീൽ.
സിനിമാതാരം ആസിഫ് അലിയും മൈജി ചെയർമാൻ എ.കെ. ഷാജിയും ചേർന്നാണ് സ്കൈ റിവീൽ ഉദ്ഘാടനം ചെയ്തത്. പരിപാടി കാണാനെത്തിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഒരാൾക്ക് ഐഫോൺ 18 പ്രോ സൗജന്യമായി സമ്മാനമായി നൽകി.
ലോഞ്ച് ദിനത്തിൽ കേരളത്തിലെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ നിന്ന് ആയിരത്തിലധികം പേർ പുതിയ ഐഫോൺ സ്വന്തമാക്കിയതായി മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.