ടെക് ഭീമനായ ആപ്പിളിന്റെ നെക്സ്റ്റ് ജെനറേഷന്‍ സസ്പെന്‍സ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകത്തിലെ ആപ്പിൾ ഫാൻസെല്ലാം ഓ ഡ്രോപ്പിങ് (awe dropping) പരിപാടിക്കായുള്ള കാത്തിരിപ്പിലാണ്. അമേരിക്കയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ഐഫോൺ 17 സീരീസ് ഫോണുകൾ അവതരിപ്പിക്കുക. ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 എയർ എന്നിവയാണ് ഉൾപ്പെടുന്നത്.
ഡിസൈനിലെ മാറ്റങ്ങൾ ഇങ്ങനെ .. പ്രോ മോഡലുകളിൽ ടൈറ്റാനിയത്തിനു പകരം ഇനിമുതൽ അലുമിനിയം ഫ്രെയിമാണ് ഉപയോഗിക്കുക. ഫോൺ കൂടുതൽ സൗകര്യപ്രദമാക്കാനും തെർമൽ പെർഫോമൻസ് കൂട്ടാനും ഇതിലൂടെ സാധിക്കും. എല്ലാ മോഡലുകളിലും 129hz പ്രോ മോഷൻ ഒഎൽഇഡീസ് ഡിസ്പ്ലേകൾ ഉണ്ടാകും.
ഹാർഡ്‌വെയർ & സ്റ്റോറേജ്
എല്ലാ മോഡലുകളും A19, A 19 PRO ബയോണിക് ചിപ്പിൽ പ്രവർത്തിക്കും. പ്രോ മോഡലിൽ മെച്ചപ്പെടുത്തിയ ക്യാമറ, അടുത്ത തലമുറ എഐ ഫീച്ചറുകൾ ഉള്ള iOS 26 എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വേഗമേറിയ പ്രകടനവും മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. പുതിയ എഐ അധിഷ്ഠിത സവിശേഷതകളോടെയായിരിക്കാം ആപ്പിൾ iOS 26 അവതരിപ്പിക്കുക. പരിഷ്കരിച്ച ഫ്ലാറ്റ് -എഡ്ജ് ഡിസൈനിലേക്ക് ഐഫോൺ 17 മാറിയേക്കുമെന്നും വിവരമുണ്ട്. കൂടുതൽ ഉപയോഗിക്കുന്ന സമയത്ത് ചൂടാകാതിരിക്കാൻ വേപ്പർ കൂളിങ് ചേംബറും ഉൾപ്പെടുത്തിയേക്കാം.
ക്യാമറ & ഡിസ്‌പ്ലേ
ക്യാമറയുടെ കാര്യത്തിൽ, ഐഫോൺ 17 പ്രോയിലും പ്രോ മാക്സിലും മെച്ചപ്പെട്ട ഒപ്റ്റിക്കൽ സൂം, മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫി, മൂർച്ചയുള്ള 8K വീഡിയോ ശേഷികൾ എന്നിവയുള്ള മെച്ചപ്പെട്ട പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉണ്ടാകും. 48 മെഗാപിക്സൽ ടെലിഫോട്ടോ റിയർ ക്യാമറയും 24 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടാകും. 6.3 ഇഞ്ചാണ് ഡിസ്പ്ലേ...
ഐഫോൺ 17 എയർ
ആപ്പിളിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കാം ഐഫോൺ 17 എയർ . വെറും 5.5 മില്ലിമീറ്റർ മാത്രം കനമുളളതാണ് ഈ മോഡൽ.
വില ആപ്പിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടിസ്ഥാന ഐഫോൺ 17 ന്റെ പ്രാരംഭ വില ഏകദേശം 79,900 ആയിരിക്കുമെന്നാണ് സൂചന. 256 ജിബി ഐ ഫോൺ പ്രോ മാക്സിന് 1,64,990 രൂപയാകും വില. ഇന്ത്യയിൽ സെപ്റ്റംബർ 19 ന് വിൽപന ആരംഭിക്കും. സെപ്റ്റംബർ 12 ന് പ്രീ-ഓർഡറുകൾക്ക് തുടക്കമാകും.