എന്തൊക്കെയാണ് പുതിയ തലമുറയെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍... ജെന്‍ സി വയലന്‍റാണ്. ജെന്‍ സി ബഹളമാണ്.. പിള്ളേര് ലഹരിക്കും മയക്കുമരുന്നിനും അടിമകളാണ്... ജെന്‍ സി എന്നെ പിടിച്ചു കടിച്ചു... ജെന്‍ സിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കഴമ്പില്ലായെന്ന് പറയുന്നില്ല... എന്നാല്‍ കുറേയൊക്കെ പഴയ തലമുറയുടെ അസൂയയും അമ്മാവന്‍ വൈബുമാണ് ... പക്ഷെ ജെന്‍ സിയെ കുറ്റം പറയാതെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കണ്ടെത്തല്‍ പറയാം... മുന്‍ തലമുറകളെക്കാള്‍ ശരാശരിയില്‍ താഴെയാണ് ജെന്‍ സിയുടെ ഐക്യു .
കലികാലമായി എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ... അതുപോലെ റിവേഴ്സ് ഫ്ലിന്‍ എഫക്ട് എന്ന പ്രതിഭാസം നടക്കുന്ന കാലമാണിതെന്നാണ് ചില വിദഗ്ധരുടെ നിരീക്ഷണം. അതായത് മനുഷ്യന്‍റെ ചരിത്രത്തിലെ ഏറ്റവും ഐക്യു കൂടുതല്‍ ഉണ്ടായതായി കണക്കാക്കുന്ന തലമുറ മിലേനിയല്‍സ് അഥവാ 1980 മുതല്‍ 1996 വരെ ജനിച്ചവരാണെന്നാണ് നിരീക്ഷണം. സാധാരണ ഒരു തലമുറയെ റിപ്ലേസ് ചെയ്ത് വരുന്ന തലമുറയ്ക്ക് ഐക്യു കൂടാറാണ് പതിവ് എന്നാല്‍ ജെന്‍ സിയുടെ ഐക്യു മിലേനിയല്‍സിനെ അപേക്ഷിച്ച് ശരാശരിയില്‍ താഴെയാണെന്ന് കണ്ടെത്തി. ഭാവി തലമുറ ഇതിലും ഐക്യു കുറഞ്ഞവരായിരിക്കും എന്നതും പറയുന്നു. നേരത്തെ പറഞ്ഞ റിവേഴ്സ് ഫ്ലിന്‍ എഫക്ട്.
ഇതുകൂടാതെ കോഗ്നിറ്റീവ് ലോഡ് ജെന്‍ സി ക്ക് കൂടുതലാണ്. അതായത്. ജെന്‍ സിക്ക് പ്രകൃത്യാ ഉള്ളതിനേക്കാള്‍ വിവരങ്ങള്‍ ടെക്നോളജി കാരണം തലയിലേക്ക് കയറുന്നു. ഇന്‍റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന ശോകം റീലുകളും കണ്ടന്‍റും പുതുതലമുറയ്ക്ക് വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവ് നശിപ്പിക്കുന്നു. ഇത് കൂടാതെ ഏറെക്കാലമായി കുറ്റം പറയുന്ന പ്രോസസ്ഡ് ഭക്ഷണങ്ങളും ജെന്‍ സിക്ക് മാനസിക വളര്‍ച്ചയ്ക്ക് വിഘാതമായിട്ടുണ്ടെന്ന് പറയുന്നു. ചുറ്റുപാടിനെക്കുറിച്ചുള്ള ബോധവും ക്രിയേറ്റിവിറ്റിയും കുറഞ്ഞുവരുന്നതായി കണ്ടെത്തി.
ഇഡിയോക്രസി എന്ന സിനിമ കണ്ടിട്ടില്ലേ... അതില്‍ പറയും പോലെ ഭാവി തലമുറ ബുദ്ധിയില്ലാത്തവരായി മാറുമോ?
എന്നാല്‍ ജെന്‍ സിയുടെ കുറവ് പറയുമ്പോഴും പുതുതലമുറ മുന്‍ തലമുറകളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന കാര്യങ്ങള്‍ കൂടി പറയേണ്ടതായിട്ടുണ്ട്. ജെന്‍ സി ടെക്നോളജി ഉപയോഗത്തിലും മള്‍ടീ ടാസ്കിങ്ങിലും മുന്‍ തലമുറകളേക്കാള്‍ ഏറെ മുന്നിലാണ് ജെന്‍ സി. ഇത് കൂടാതെ ഇമോഷണല്‍ ഇന്‍റലിജെന്‍സ് ജെന്‍ സിക്ക് കുറവാണ്. മറ്റുള്ളവര്‍ സങ്കടപ്പെടുന്നതോ ഓവര്‍തിങ്ക് ചെയ്യുന്നതോ ആയ വൈകാരിക വിഷയങ്ങളില്‍ ജെന്‍ സി പതറില്ല.. നേരെ വാ നേരെ പോ ആണ് ഇവിടെ ട്രെന്‍ഡ്.
പഠനത്തിലെ വിവരങ്ങള്‍ ശരാശരി കണക്കാണ്. ജെന്‍ സി ഇതൊന്നും മൈന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല... ലോകത്ത് ഇതുവരെ ജനിച്ചതില്‍ ഏറ്റവും ഐക്യു കൂടുതലുള്ള ആളുകള്‍ ജനിക്കുക ജെന്‍ സിയിലായിരിക്കും എന്ന് നിഗമനങ്ങളുണ്ട്. അതായത് ഐന്‍സ്റ്റൈനേക്കാള്‍ ജീനിയസായ ഒരാള്‍ നമ്മുടെ കാലഘട്ടത്തില്‍ ജനിച്ചേക്കാം.... ജെന്‍ സിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കഴമ്പില്ലായെന്ന് പറയുന്നില്ല... എന്നാല്‍ കുറേയൊക്കെ പഴയ തലമുറയുടെ അസൂയയും അമ്മാവന്‍ വൈബുമാണ് ... പക്ഷെ ജെന്‍ സിയെ കുറ്റം പറയാതെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കണ്ടെത്തല്‍ പറയാം... മുന്‍ തലമുറകളെക്കാള്‍ ശരാശരിയില്‍ താഴെയാണ് ജെന്‍ സിയുടെ ഐക്യു .
കലികാലമായി എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ... അതുപോലെ റിവേഴ്സ് ഫ്ലിന്‍ എഫക്ട് എന്ന പ്രതിഭാസം നടക്കുന്ന കാലമാണിതെന്നാണ് ചില വിദഗ്ധരുടെ നിരീക്ഷണം. അതായത് മനുഷ്യന്‍റെ ചരിത്രത്തിലെ ഏറ്റവും ഐക്യു കൂടുതല്‍ ഉണ്ടായതായി കണക്കാക്കുന്ന തലമുറ മിലേനിയല്‍സ് അഥവാ 1980 മുതല്‍ 1996 വരെ ജനിച്ചവരാണെന്നാണ് നിരീക്ഷണം. സാധാരണ ഒരു തലമുറയെ റിപ്ലേസ് ചെയ്ത് വരുന്ന തലമുറയ്ക്ക് ഐക്യു കൂടാറാണ് പതിവ് എന്നാല്‍ ജെന്‍ സിയുടെ ഐക്യു മിലേനിയല്‍സിനെ അപേക്ഷിച്ച് ശരാശരിയില്‍ താഴെയാണെന്ന് കണ്ടെത്തി. ഭാവി തലമുറ ഇതിലും ഐക്യു കുറഞ്ഞവരായിരിക്കും എന്നതും പറയുന്നു. നേരത്തെ പറഞ്ഞ റിവേഴ്സ് ഫ്ലിന്‍ എഫക്ട്.
ഇതുകൂടാതെ കോഗ്നിറ്റീവ് ലോഡ് ജെന്‍ സി ക്ക് കൂടുതലാണ്. അതായത്. ജെന്‍ സിക്ക് പ്രകൃത്യാ ഉള്ളതിനേക്കാള്‍ വിവരങ്ങള്‍ ടെക്നോളജി കാരണം തലയിലേക്ക് കയറുന്നു. ഇന്‍റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന ശോകം റീലുകളും കണ്ടന്‍റും പുതുതലമുറയ്ക്ക് വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവ് നശിപ്പിക്കുന്നു. ഇത് കൂടാതെ ഏറെക്കാലമായി കുറ്റം പറയുന്ന പ്രോസസ്ഡ് ഭക്ഷണങ്ങളും ജെന്‍ സിക്ക് മാനസിക വളര്‍ച്ചയ്ക്ക് വിഘാതമായിട്ടുണ്ടെന്ന് പറയുന്നു. ചുറ്റുപാടിനെക്കുറിച്ചുള്ള ബോധവും ക്രിയേറ്റിവിറ്റിയും കുറഞ്ഞുവരുന്നതായി കണ്ടെത്തി.
ഇഡിയോക്രസി എന്ന സിനിമ കണ്ടിട്ടില്ലേ... അതില്‍ പറയും പോലെ ഭാവി തലമുറ ബുദ്ധിയില്ലാത്തവരായി മാറുമോ?
എന്നാല്‍ ജെന്‍ സിയുടെ കുറവ് പറയുമ്പോഴും പുതുതലമുറ മുന്‍ തലമുറകളെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന കാര്യങ്ങള്‍ കൂടി പറയേണ്ടതായിട്ടുണ്ട്. ജെന്‍ സി ടെക്നോളജി ഉപയോഗത്തിലും മള്‍ടീ ടാസ്കിങ്ങിലും മുന്‍ തലമുറകളേക്കാള്‍ ഏറെ മുന്നിലാണ് ജെന്‍ സി. ഇത് കൂടാതെ ഇമോഷണല്‍ ഇന്‍റലിജെന്‍സ് ജെന്‍ സിക്ക് കുറവാണ്. മറ്റുള്ളവര്‍ സങ്കടപ്പെടുന്നതോ ഓവര്‍തിങ്ക് ചെയ്യുന്നതോ ആയ വൈകാരിക വിഷയങ്ങളില്‍ ജെന്‍ സി പതറില്ല.. നേരെ വാ നേരെ പോ ആണ് ഇവിടെ ട്രെന്‍ഡ്.
പഠനത്തിലെ വിവരങ്ങള്‍ ശരാശരി കണക്കാണ്. ജെന്‍ സി ഇതൊന്നും മൈന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല... ലോകത്ത് ഇതുവരെ ജനിച്ചതില്‍ ഏറ്റവും ഐക്യു കൂടുതലുള്ള ആളുകള്‍ ജനിക്കുക ജെന്‍ സിയിലായിരിക്കും എന്ന് നിഗമനങ്ങളുണ്ട്. അതായത് ഐന്‍സ്റ്റൈനേക്കാള്‍ ജീനിയസായ ഒരാള്‍ നമ്മുടെ കാലഘട്ടത്തില്‍ ജനിച്ചേക്കാം...