ram-altman

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പ്രമുഖ കമ്പനിയായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ തന്‍റെ എക്സ്  അക്കൗണ്ടിലെ പേര് ഇന്നലെ മുതൽ 'റാം ആൾട്ട്മാൻ' എന്നാക്കി മാറ്റിയിരിക്കുന്നു. പെട്ടെന്നുണ്ടായ ഈ പേരുമാറ്റം സോഷ്യൽ മീഡിയ ലോകത്ത് ഒരു ചർച്ചയായി മാറിയിരിക്കുകയാണ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ 'റാം' എന്ന പേരിന് വലിയ സാംസ്കാരിക പ്രാധാന്യമുള്ളതിനാൽ തന്നെ, ഈ മാറ്റം ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ അതിവേഗം ശ്രദ്ധിക്കപ്പെടുകയും എക്സിൽ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ, തന്‍റെ പേര് മാറ്റിയതിന് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയമോ അല്ലെങ്കിൽ മതപരമോ ആയ ഒന്നുമില്ലെന്നും തികച്ചും കൗതുകകരമായ ഒരു കാരണമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കമ്പൂട്ടർ മെമ്മറി, എഐ ഡാറ്റാ സെന്ററുകൾ, പഴ്സണല്‍ കംപ്യൂട്ടറുകളിലെ റാം  എന്നിവയുമായി ബന്ധപ്പെട്ട ചില ചർച്ചകളാണ് ഈ പെരുമാറ്റത്തിന് പിന്നിൽ. 

ചീക്കി പിന്റ് പോഡ്‌കാസ്റ്റിൽ ആൾട്ട്മാൻ നടത്തിയ ഒരു അഭിപ്രായപ്രകടനമായിരുന്നു എല്ലാത്തിന്റെയും തുടക്കം. പഴ്സണൽ കമ്പ്യൂട്ടറുകളിൽ വലിയ അളവിൽ റാം ഉപയോഗിക്കുന്നത് പരിമിതമായ മെമ്മറി സപ്ലൈകൾക്ക് ഗുണം ചെയ്യുമോ എന്നദ്ദേഹം ചോദിച്ചിരുന്നു. ഇതോടെ റാം കപ്പാസിറ്റിയെ കുറിച്ചുള്ള ചർച്ച എക്സ് ഉപഭോക്താക്കൾ ഏറ്റെടുത്തു. ആപ്ലിക്കേഷനുകൾ, ഗെയിമുകൾ, എന്നിവ കാര്യക്ഷമമായി  പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടറുകളെ സഹായിക്കുന്നതാണ് അവയുടെ RAM അല്ലെങ്കിൽ റാൻഡം ആക്സസ് മെമ്മറി. ഓരോ AI കമ്പനികളും അവരുടെ ഡാറ്റാ സെന്ററുകൾക്കായി വലിയ അളവിൽ മെമ്മറി വാങ്ങിക്കൂട്ടാറുണ്ട്. 

എന്നാൽ, സംഭവം മീമുകളും ട്രോളുകളുമായതോടെ സാം ആൾട്ട്മാൻ എന്ന പേര് മാറ്റി റാം ആൾട്ട്മാൻ എന്നാക്കിക്കൂടെ എന്നൊരു കമന്റ് വന്നു. പക്ഷെ, ലോകപ്രശസ്തനായ ഈ ടെക് ഭീമൻ ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ പേര് മാറ്റുകയും ചെയ്തു. 

ENGLISH SUMMARY:

Sam Altman name change to Ram Altman by the OpenAI CEO has sparked viral discussions across social media platforms regarding computer memory and AI data centers. This unexpected update by the tech leader highlights a humorous conversation about RAM capacity rather than any religious or political motives.