1809-ൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് തന്റെ സൈനിക മേധാവികൾക്ക് അയച്ച ഒരു രഹസ്യ കത്ത് 217 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഡീകോഡ് ചെയ്ത് എടുത്തിരിക്കുകയാണ് ഗവേഷക സംഘം.
മോസ്കോ ക്രെംലിൻ തകർക്കാനുള്ള ഉത്തരവും റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാനും കുതിരപ്പടയെ പുനഃസംഘടിപ്പിക്കാനുമുള്ള നിർദേശങ്ങളും 'ഗ്രാൻഡ് ഷിഫ്രെ' എന്ന കോഡിലാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് GPT–6 Astra എന്ന AI ടൂളിന്റെ സഹായത്തോടെ വായിച്ചെടുക്കാൻ 6 മണിക്കൂർ സമയമെടുത്തു.
നെപ്പോളിയന്റെ എഴുത്തിലെ ആദ്യ വരി അദ്ദേഹത്തിന്റെ മാതൃഭാഷയായ ഫ്രഞ്ച് ഭാഷയിലായിരുന്നെങ്കിലും, തുടർന്നുള്ള 24 വരികൾ നിറയെ കണ്ടാൽ മനസിലാകാത്ത ചിഹ്നങ്ങളുടെയും അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഒരു മിശ്രിതമാണ്. സങ്കീർണ്ണമായ കോഡ് വായിച്ചെടുക്കാൻ ഇതുവരെയും ചരിത്രകാരന്മാർക്കോ ക്രിപ്റ്റോഗ്രഫി വിദഗ്ധർക്കോ സാധിച്ചിരുന്നില്ല.
എന്നാൽ, ആധുനിക ക്രിപ്റ്റോഗ്രാഫി തത്വങ്ങളും വിഷ്വൽ അനാലിസിസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് എഐ തയ്യാറാക്കിയ വിശകലനത്തിലൂടെ ചരിത്ര പ്രധാനമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ, നൂറ്റാണ്ടുകളായി മനുഷ്യന് പിടി താരത്തെ കിടക്കുന്ന മറ്റ് ചരിത്ര രേഖകളും പുരാതന എഴുത്തുകളും വായിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ശാസ്ത്രലോകം.