ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഓപ്പൺഎഐ (OpenAI) . അവരുടെ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനായ ChatGPT Go ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം.ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ മിഡ്-ടിയര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ് ചാറ്റ്ജിപിടി ഗോ.
നവംബർ 4 മുതൽ സൈൻ അപ്പ് ചെയ്യുന്ന എല്ലാ ഇന്ത്യക്കാർക്കും ഈ സൗകര്യം ലഭിക്കും.ഇന്ത്യയിൽ കമ്പനിയുടെ ആദ്യത്തെ വലിയ പരിപാടിയായ DevDay Exchange നടക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.ഇന്ത്യ OpenAI-യുടെ രണ്ടാമത്തെ വലിയ വിപണിയും അതിവേഗം വളരുന്ന വിപണിയുമാണ്. ഗൂഗിൾ, പെർപ്ലക്‌സിറ്റി (Perplexity) പോലുള്ള എതിരാളികൾ അവരുടെ പ്രീമിയം AI സേവനങ്ങൾ സൗജന്യമായി നൽകുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് OpenAI ഈ നിർണ്ണായക നീക്കം നടത്തുന്നത്. നിലവില്‍ ChatGPT ഉപയോഗിക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.നിലവിലുള്ള വരിക്കാര്‍ ഈ സൗജന്യ പ്ലാനിലേക്ക് സ്വയമേവ അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്യും.
ChatGPT-യുടെ പ്രീമിയം സൗകര്യങ്ങൾ കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് നൽകാൻ തുടങ്ങിയ പ്ലാനാണിത്. ഇത് ഉപയോഗിക്കുന്നതിലൂടെ ഏറ്റവും പുതിയ GPT-5 പോലുള്ള മികച്ച AI മോഡലുകൾ ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ മെസ്സേജുകൾ അയക്കാനും കൂടുതൽ ചിത്രങ്ങൾ ഉണ്ടാക്കാനും കഴിയും.സംഭാഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കൂടുതൽ 'ഓർമ്മശക്തി' (Memory) ഇതിനുണ്ടാകും.നിലവിൽ ChatGPT Go സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളവർക്കും ഈ ഒരു വർഷത്തെ സൗജന്യം ലഭിക്കും.ഇന്ത്യൻ ഉപയോക്താക്കളെ AI സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എളുപ്പത്തിൽ അനുഭവിച്ചറിയാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ 'ഇന്ത്യ-ഫസ്റ്റ്' സമീപനമെന്ന് OpenAI അറിയിച്ചു.