സോഫ്റ്റ് വെയര്‍ വികസനത്തില്‍ എഐയ്ക്ക് വലിയ റോളാണുള്ളത്. കോഡ് എങ്ങനെ വികസിപ്പിക്കാം എന്ന് മാത്രം അറിഞ്ഞിട്ട് കാര്യമില്ല. ഇതിനായി എഐയെ എങ്ങനെ എത്രത്തോളം ഉപയോഗപ്പെടുത്താമെന്ന ധാരണയാണ് പ്രധാനം. എന്നാല്‍ എഐ മാത്രം ഉപയോഗിച്ച് കോഡ് എഴുതിയാല്‍ എല്ലാം ശരിയാകുമോ?
ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. നാം യാത്രകളിൽ ഗൂഗിൾ മാപ്സ് ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ അതു ശ്രദ്ധാപൂർവം ഉപയോഗിച്ചില്ലെങ്കിൽ പ്രശ്നത്തിലായേക്കും. ഇതുതന്നെയാണ് കോഡിങ്ങിന്റെ കാര്യത്തിലും നിലവിലെ സ്ഥിതി. കോഡ് വികസിപ്പിക്കുമ്പോള്‍ സമയലാഭത്തിന് എഐയെ ഉപയോഗിക്കാം. അങ്ങനെ വികസിപ്പിക്കുന്ന കോഡിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്ന റോളിലേക്കു സോഫ്റ്റ്‌വെയർ എൻജിനീയർ മാറണം. കോഡ് ക്രിയേറ്റർക്കു പകരം കോഡ് റിവ്യൂവർ എന്ന റോൾ.
80% കോഡിങ് സ്കിൽസിനൊപ്പം 20% എഐ സ്കിൽസ് കൂടിയുള്ളവരാണ് ഇനി വേണ്ടത്. എഐയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ധാരണ പ്രധാനമാണ്.