ashi-talks

TOPICS COVERED

വ്യാജവാര്‍ത്ത തടയാന്‍ എഐ നിങ്ങളെ സഹായിക്കും. വിവരങ്ങളെ ഫാക്ട് ചെക്ക് ചെയ്യാനുള്ള ഒരു പ്രധാന ഉപാധിയായി എഐ മാറുകയാണ്. വസ്തുതകളുടെയും ശരിയായ വിവരങ്ങളുടെയും കൂറ്റന്‍ ശേഖരവുമായി താരതമ്യപ്പെടുത്തിയാണ് എഐ ഫേക്ക് ന്യൂസ് കണ്ടെത്തുന്നത്. ടെക്സ്റ്റായോ, ചിത്രമായോ, വീഡിയോ ആയോ കിട്ടുന്ന ഉള്ളടക്കത്തില്‍ എഐ ഉപയോഗിച്ച് പരിശോധന സാധ്യമാണ്. ഇതിനെ ഓട്ടോമേറ്റഡ് കണ്ടന്‍റ് അനാലിസിസ് എന്നു പറയും. മെഷിന്‍ ലേണിങ് സങ്കേതങ്ങള്‍ ഉപയോഗിച്ച് വ്യാജവാര്‍ത്തയുടെ പാറ്റേണുകള്‍ കണ്ടെത്താം. ഉറവിടം വ്യക്തമാക്കാത്തതും അതിശയോക്തി കലര്‍ത്തിയതുമായ കണ്ടന്‍റുകളെ എഐ പിടികൂടും. ചിത്രങ്ങളില്‍ കൃത്രിമം വരുത്തുന്നതും വീഡിയോ വക്രീകരിക്കുന്നതും എഐ തുറന്നുകാട്ടും. റിവേഴ്സ് ഇമേജ് സര്‍ച് പോലുള്ള മാര്‍ഗങ്ങള്‍ ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കും. പക്ഷപാതമുള്ള കണ്ടന്‍റുകളെ മനസ്സിലാക്കാനും എഐ ടൂളുകള്‍ സഹായിക്കും.

ENGLISH SUMMARY:

Artificial Intelligence is emerging as a powerful tool in identifying and stopping fake news. By comparing content—whether text, image, or video—against vast verified datasets, AI can detect misinformation patterns using machine learning. Tools like reverse image search and automated content analysis help verify authenticity, flag manipulations, and identify biased or unverifiable content.