സ്വയമോടുന്ന കാറുകള്‍ അഥവാ ഡ്രൈവറില്ലാ വാഹനങ്ങള്‍ പുതിയ ട്രെന്‍ഡാണ്. എഐ രംഗത്തെ വളര്‍ച്ച ഈ വാഹനങ്ങളെയും സഹായിക്കുന്നു. പൂര്‍ണമായും ഡ്രൈവറില്ലാത്ത വാഹനങ്ങളും ഡ്രൈവര്‍ക്ക് പരിമിതമായ റോള്‍ മാത്രമുള്ള വണ്ടികളും രംഗത്തുണ്ട്. റഡാര്‍, ക്യാമറ തുടങ്ങിയ സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. റോഡിലെ ലൈനുകള്‍ , മുന്നറിയിപ്പുകള്‍, തടസ്സങ്ങള്‍, മാപ്പുകള്‍ , ബോര്‍ഡുകള്‍, മറ്റു വാഹനങ്ങള്‍, ആളുകള്‍ എന്നിവ ഈ സെന്‍സറുകള്‍ മനസ്സിലാക്കുന്നു. ഈ ഇന്‍പുട്ടുകള്‍ പ്രോസസ് ചെയ്താണ് വാഹനത്തിന്റെ ചലനം നിശ്ചയിക്കുന്നത്. എപ്പോള്‍ ബ്രേക്ക് ചവിട്ടണം, എപ്പോള്‍ വേഗം കൂട്ടണം അല്ലെങ്കില്‍ കുറയ്ക്കണം ഇതൊക്കെ വാഹനം സ്വയം തീരുമാനിക്കുന്നു. ഇവയുടെ സുരക്ഷാ സംവിധാനവും മികച്ചതാണ്. എഐ തുടര്‍ച്ചയായി നിരീക്ഷിക്കുന്നത് കാരണം എന്ജിന്, ബ്രേക്ക്, ടയര്‍ , ബാറ്ററി തുടങ്ങിയവയ്ക്ക് എപ്പോഴാണ് റിപ്പയര്‍ വേണ്ടതെന്നും അറിയാന്‍ കഴിയും