റെക്കമെന്‍ഡേഷന്‍ എഞ്ചിന് അഥവാ റെക്കമെന്‍ഡേഷന്‍ സിസ്റ്റം എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലാത്തവരും നിരന്തരം ഇതിന്‍റെ ഉപഭോക്താക്കളാണ്. എഐ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. നമ്മുടെ പെരുമാറ്റത്തെയും ഇഷ്ടങ്ങളെയും മനസ്സിലാക്കി നിര്‍ദേശങ്ങളും ശുപാര്‍ശകളും തരാന്‍ കഴിയുന്ന ഏര്‍പ്പാടാണിത്. ഉദാഹരണത്തിന് നമ്മള്‍ മുന്‍പ് കണ്ട സിനിമകളേതെന്ന് മനസ്സിലാക്കി നമ്മുടെ സിനിമാ സംബന്ധിയായ താല്‍പര്യങ്ങള്‍ ഈ സിസ്റ്റം മനസ്സിലാക്കും. പുതിയൊരു സിനിമ ഇറങ്ങുമ്പോള്‍ അത് നമുക്ക് ഇഷ്ടമാകുന്നതാണോ എന്ന് കണക്കുകൂട്ടി നമുക്ക് സജഷന്‍ ആയി തരും. ഓരോ സേവനത്തിലും നമ്മള്‍ ചെലവഴിക്കുന്ന സമയം, നമ്മള്‍ കൊടുക്കുന്ന റേറ്റിങ്, പോസ്റ്റ് ചെയ്യുന്ന റിവ്യൂ, നമ്മള്‍ വാങ്ങിയ സാധനങ്ങള്‍ തുടങ്ങിയ ഡാറ്റ പരിശോധിച്ചാണ് റെക്കമെന്‍ഡേഷന്‍ എ‍ഞ്ചിന്‍ പ്രവര്‍ത്തിക്കു. ഒടിടി അതുപോലെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയൊക്കെ ഇതുപയോഗിച്ച് നമുക്ക് സേവനങ്ങള്‍ തരുന്നു.

ENGLISH SUMMARY:

Recommendation engines, or recommendation systems, are AI-powered tools that learn user behavior and preferences to suggest relevant content, products, or services. By analyzing data like viewing history, ratings, reviews, and purchases, these systems are widely used in OTT platforms, e-commerce, and social media to personalize user experience.