ഗൂഗിളിന്റെ ജമിനി വിഡിയോ അവലോകനം ചെയ്യാനുള്ള പുതിയ ഫീച്ചര്‍ ഇറക്കിയതറിഞ്ഞോ? എഐ സഹായത്തോടെ ഇപ്പോള്‍ ഒരു വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളെല്ലാം തീര്‍ക്കാം. ജമിനിയില്‍ വീഡിയോ അപ്്ലോഡ് ചെയ്ത് ഉള്ളടക്കത്തെക്കുറിച്ച് ചോദിച്ചാല്‍ മതി. വീഡിയോയില്‍ എന്താണുള്ളതെന്ന് അറിഞ്ഞ ശേഷം മാത്രം കണ്ടാല്‍ മതി എന്നുള്ളവര്‍ക്ക് ഇത് നല്ലതാണ്.
മാത്രമല്ല, വീഡിയോയില്‍ കാണിക്കുന്ന വസ്തുക്കളെക്കുറിച്ചോ അതിലെഴുതിയിരിക്കുന്ന ടെക്സ്റ്റിനെക്കുറിച്ചോ സംഭാഷണത്തെക്കുറിച്ചോ എന്തും ചോദിക്കാം. ഉത്തരം കിട്ടും. ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ സേവനം ലഭ്യമാകും. ചാറ്റ് ജിപിടിയെക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കാന് ഈ ഫീച്ചര്‍ സഹായിക്കും എന്നാണ് ജമിനിയുടെ അവകാശവാദം. മറ്റ് എഐ കമ്പനികളും ഇത്തരം സേവനങ്ങളുമായി ഉടനെത്തും എന്ന് പ്രതീക്ഷിക്കാം.