Kerala govtഎഐ സഹായത്തോടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നമ്മുടെ കേരളവും വന്‍ കുതിപ്പിനൊരുങ്ങുകയാണ്.
ഇ–ഗവേണൻസ് സൗകര്യങ്ങൾക്ക് ചാറ്റ്ബോട്ട് സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതികൾക്കാണ് ഇപ്പോൾ ഐടി മിഷൻ തുടക്കം കുറിച്ചിരിക്കുന്നത്. സർക്കാരിന്റെ 104 സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാക്കുന്ന എഐ അധിഷ്ഠിത യൂണിഫൈഡ് സർവീസ് ഡെലിവറി പ്ലാറ്റ്ഫോം 8 മാസത്തിനുള്ളിൽ തയാറാക്കും. റവന്യു വകുപ്പിന്റെ സേവനങ്ങൾ, സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട ഇ–ഗ്രാന്റ്സ്, സാമൂഹിക നീതി വകുപ്പിന്റെ ആനുകൂല്യങ്ങൾ, കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയാണ് ആദ്യം നിങ്ങളിലേക്കെത്തുന്ന സേവനങ്ങൾ