നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് വ്യത്യസ്ത ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപവിഭാഗമാണ് ജനറേറ്റീവ് എഐ. ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ,വിഡിയോ, സിന്തറ്റിക് ഡേറ്റ തുടങ്ങി ഉയർന്ന നിലവാരമുള്ള മൾട്ടീമീഡിയ ഉള്ളടക്കങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കാനാകും.
വളരെ സിംപിളായി കണ്ടന്‍റ് ഉണ്ടാക്കാം എന്നതു കൊണ്ടു തന്നെ ജനറേറ്റീവ് എഐ പെട്ടെന്ന് ഹിറ്റായി. ചാറ്റ്ജിപിറ്റിയും ഗൂഗിൾ ജെമിനിയും മെറ്റാ എഐ യുമൊക്കെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം തന്നിരിക്കുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി സ്വാഭാവിക ഭാഷാ ശൈലികൾ നിർമിക്കാൻ കഴിയുന്ന മോഡലുകളാണ്