പരാതി, തെളിവ് പരിശോധന, വിശകലനം എന്നിവയ്ക്ക് എഐ ഉപയോഗിക്കുന്നതോടെ പ്രോസിക്യൂട്ടറുടെ നടപടിക്രമങ്ങൾ വേഗത്തിലാകും. തെളിവുകളിലെ വൈരുധ്യങ്ങൾ തിരിച്ചറിയാനും വേഗം തീരുമാനത്തിലെത്താനും ഇത് സഹായിക്കും. ക്രൈം സീനുകൾ പുനരാവിഷ്കരിക്കാൻ വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തും. വിദേശത്തെ പബ്ലിക് പ്രോസിക്യൂഷൻ ഓഫിസുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമും ആരംഭിക്കും. എന്നാല്‍ എഐ ഒരു സപ്പോര്‍ട്ടായി ഉപയോഗിച്ച് യഥാർഥ പ്രോസിക്യൂട്ടർമാർ തന്നെയാകും അന്തിമ തീരുമാനമെടുക്കൂ.