ai-manorama-online

TOPICS COVERED

എ.ഐ വന്നാൽ തൊഴിൽ നഷ്ടമുണ്ടാകുമോ? ആർക്കൊക്കെ പണി കിട്ടും? എ.ഐയിലൂടെ സോഷ്യലിസം വരുമോ? എന്തൊക്കെയായാലും കഴിഞ്ഞ കുറച്ചുദിവസമായി നമ്മൾ ചർച്ച ചെയ്ത പ്രധാന കാര്യങ്ങളിലൊന്നാണ് എ.ഐ. എ.ഐ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളിൽ ഗുണവും ദോഷവുമുണ്ടെന്നാണ് ഇൻഫോ എഡ്‌ജ് സിഇഒ ഹിതേഷ് ഒബ്റോയുടെ നിലപാട്.

എ.ഐ പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്നാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തവെ ഹിതേഷ് ഒബ്റോയ് വ്യക്തമാക്കിയത്. ഇതിനായി എ.ഐ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകണം. അല്ലാത്തവർ സമീപഭാവിയിൽ പിന്നോട്ട് പോകും. കാരണം ഇനി എ.ഐ യുഗം ഏറെ അകലെയല്ല. ഈ രംഗത്ത് മികവ് കാണിക്കുന്നവർ മുന്നോട്ട് വരും. ഉപഭോക്തൃ സേവനത്തിന് ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്ന കാലം അകലെയല്ല. ഇതടക്കം ചില മേഖലകളിലുള്ളവരുടെ തൊഴിൽ എ.ഐ ഇല്ലാതാക്കും എന്നത് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ടെക്നോളജിയാണ് രൂപപ്പെട്ടിട്ടുണ്ട്. ഇത് ഒരേസമയം സാധ്യതകളും ആശങ്കകളും സൃഷ്ടിക്കുന്നുണ്ട്. മനുഷ്യർക്ക് പകരം എ.ഐക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമെന്നതിനെ ഭയപ്പെടുകയും വേണം. മനുഷ്യൻ്റെ ഇടപെടൽ വഴി എ.ഐയെ കൃത്യമായി ഉപയോഗപ്പെടുത്തുക എന്നതാണ് വേണ്ടത്.

 

കൈവശമുള്ള ഡേറ്റയാണ് നിലവിൽ വലിയ കമ്പനികളെയും സ്റ്റാർട്ട് അപ്പുകളെയും തമ്മിൽ വ്യത്യാസപ്പെടുത്തുന്നത്. എ.ഐ ഉപയോഗിച്ച് ഡേറ്റ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്നാണ് വലിയ കമ്പനികൾ ഇനി ചിന്തിക്കേണ്ടത്. എ.ഐയുടെ വരവ് കോഡിങ് പൊലെയുള്ള ജോലികളെ എളുപ്പമാക്കും. ഇതോടെ ചിലവ് കുറഞ്ഞ് ഡിമാൻ്റ് വർധിക്കുമെന്ന് ഹിതേഷ് ഒബ്റോയ് വ്യക്തമാക്കി.

എഐ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, ഏതാനും മേഖലകളിലുള്ളവരുടെ തൊഴിലിനെ ബാധിക്കുമെന്നും  ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബ്റോയ്. എ.ഐ ഉപയോഗിക്കാത്തവർ പിന്നോട്ട് പോകുന്ന സാഹചര്യമാണ് സമീപഭാവിയിൽ ഉണ്ടാവുകയെന്നും മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ ഹിതേഷ് ഒബ്റോയ് പറഞ്ഞു. ടെക്നോളജി രംഗത്തെ പുതിയ ആശയങ്ങളാണ് ആറാമത് ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിൽ ചർച്ച ചെയ്യുന്നത്.

ENGLISH SUMMARY:

Hitesh Oberoi About Artificial Intelligence and Future