മനുഷ്യനെ ഉപദ്രവിക്കുകയും കൊല്ലാന്‍ നോക്കുകയും ചെയ്യുന്ന റോബോട്ടിനെയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയുടെ അവസാന ഭാഗത്ത് നമ്മള്‍ കണ്ടത്. എന്നാല്‍ യഥര്‍ഥ  ജീവിതത്തില്‍ ഒരു റോബോട്ടിനെ കുറച്ച് പേര്‍ ചേര്‍ന്ന് അടിക്കുന്നതും തൊഴിക്കുന്നതും കണ്ടിട്ടുണ്ടോ?.. അങ്ങിനെയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. 

ഒരു റോബോട്ടിനെ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലുന്ന വീഡിയോയാണ് അമേരിക്കന്‍ യൂട്യൂബറായ കായ് കാര്‍ലോ സെനറ്റ് തന്‍റെ യൂട്യൂബ് ചാനലിലൂടെ  പങ്കുവെച്ചിരിക്കുന്നത്. റോബോട്ടിനെ അണ്‍ബോക്‌സ് ചെയ്യുന്നത് മുതല്‍ അതിനെ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തന സജ്ജമാക്കിയ ശേഷം കൈയ്യേറ്റം ചെയ്യുന്നതുവരെയുള്ള ദൃശ്യങ്ങള്‍ ഇതിലുണ്ട്. സംഭവം തമാശയാണെങ്കിലും, ഇത് അല്പം ക്രൂരമാണെന്നാണ് കമന്‍റുകള്‍. 

അത്യാധുനിക ഹ്യുമനോഡ് റോബോര്‍ട്ടാണിത്. ഏകദേശം 70,000 ഡോളരാണ് ഇതിന്‍റെ വില. 'എനിക്ക് എന്‍റെ സ്വന്തം അടിമയെ ലഭിച്ചു' എന്നാണ്  വീഡിയോയില്‍ കായ് വ്യക്തമാക്കുന്നത്. അടികൊണ്ട് നിലത്തുവീണു കിടക്കുന്ന റോബോട്ടിനെ വീണ്ടും പൊക്കിയെടുത്ത് തൊഴിക്കുന്നതും തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ENGLISH SUMMARY:

American YouTuber Kai Cenat and friends harasses the robot