ഫിഫ ലോകകപ്പോടെ ലോകംമുഴുവന്‍ പ്രശ്സ്തനായ ഗോള്‍കീപ്പര്‍ വൊസീഞ്ഞയെ ഓര്‍മയില്ലേ... പ്രശസ്തി ഇപ്പോഴൊരു ഭാരമെന്നാണ് വൊസീഞ്ഞ പറയുന്നത്.
ഒറ്റ ലോകകപ്പുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കുക. അതും നാല്‍പതാം വയസില്‍. എന്നാലിപ്പോള്‍ ഒന്നും വേണ്ടോയിരുന്നുവെന്ന് പറയുകയാണ് കാബോ വെര്‍ദെ ഗോള്‍കീപ്പര്‍ വൊസിഞ്ഞ. പ്രശസ്തിക്ക് വിലയായി നല്‍കേണ്ടിവന്നത് സ്വകാര്യതയാണത്രേ. സ്‌പെയിനിനെതിരെ ക്ലീൻ ഷീറ്റ് സ്വന്തമാക്കി കേപ് വെര്‍ദയെ ചരിത്രത്തിലേക്ക് നയിച്ച ഗോള്‍കീപ്പര്‍ക്കാണ് ഇപ്പോൾ പ്രശസ്തി ഒരു ഭാരമാകുന്നത്.
റെസ്റ്റോറന്റിൽ പോയാൽ ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് ചോദിക്കാനും ആളുകളുണ്ടാകും. എപ്പോഴും തന്നെ ആളുകള്‍ വിഡിയോയിൽ പകർത്തിക്കൊണ്ടിരിക്കുമെന്നും ബ്രിട്ടീഷ് മാധ്യമമായ The Observerന് നൽകിയ അഭിമുഖത്തില്‍ വൊസിഞ്ഞ പറഞ്ഞു. പ്രശസ്തിയുടെ ആഘാതം കുടുംബത്തെയും ബാധിച്ചിട്ടുണ്ട്. കാബോ വെര്‍ദയിലുള്ള അമ്മയുടെ വീട്ടിൽ ആരാധകർ ദിവസവും എത്തുന്നതായും താരം പറഞ്ഞു.