Portugal's forward #07 Cristiano Ronaldo waves to fans after losing the 2026 World Cup round of 16 football match between Portugal and Spain at the Dallas Stadium in Arlington on July 6, 2026. (Photo by Thomas COEX / AFP)

പ്രായത്തെയും തോല്‍പ്പിച്ച ഇതിഹാസത്തിന്‍റെ ലാസ്റ്റ് ഡാന്‍സ്...തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങുന്നത്. ഒരു സബ്സ്റ്റിറ്റ്യൂഷനും തിരിച്ചുവിളിക്കാനാകാത്ത ഡഗ് ഔട്ടിലേക്ക്, പൊട്ടിക്കരഞ്ഞായിരുന്നു മടക്കം. ഒന്‍പതിനെക്കാളും പത്തിനെക്കാളും ഏഴിനെ വലുതാക്കി, കളിയെ കരുത്തുറ്റതാക്കിയ ഒരാള്‍.

 

ഗോള്‍നേട്ടത്തിന് ശേഷം കാലുകള്‍ നിവര്‍ത്തി, വിരിച്ചുവച്ച് ഒരാഘോഷമുണ്ടയാള്‍ക്ക്. സൂ... എന്നൊരുമുഴക്കത്തില്‍. 2023ലൊരു മാധ്യമപ്രവര്‍ത്തകന്‍, ആ ട്രേഡ് മാര്‍ക്ക് ആഘോഷത്തെക്കുറിച്ച് റൊണാള്‍ഡോയോട് ചോദിച്ചു. 'ഞാനത് നേടി' എന്നാണ് അര്‍ഥമെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. അഞ്ച് ബലോന്‍ ദ് ഓര്‍, യൂറോ കപ്പ്, പ്രീമിയര്‍ലീഗിലും, ലാ ലിഗയിലും, ഇറ്റാലിയന്‍ ലീഗിലും, ഇപ്പോഴിതാ സൗദി പ്രോ ലീഗിലും റോണോ സൃഷ്ടിച്ച വിസ്മയങ്ങള്‍. പക്ഷേ ആറാം ലോകകപ്പിലും ആ കിരീടം മാത്രം അകന്നു നിന്നു. 

 

ലോകകപ്പില്‍ 2006ല്‍ തുടങ്ങിയതാണ് ആ കാല്‍ചലനങ്ങള്‍. ആ വര്‍ഷം സെമികളിച്ചതാണ് വലിയ നേട്ടം. 2010പ്രീക്വാര്‍ട്ടറിലും, 14ല്‍ ഗ്രൂപ്പ് സ്റ്റേജിലും, 18ല്‍ പ്രീക്വാര്‍ട്ടറിലും, 22ല്‍ ക്വാര്‍ട്ടറിലും നിലച്ചുപോയ നീക്കം. തുടര്‍ച്ചയായ ആറു ലോകകപ്പില്‍ ഗോള്‍നേട്ടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച പോര്‍ച്ചുഗീസുകാരന്‍. ലോകകപ്പില്‍ ഗോള്‍ നേടിയ പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരന്‍. പട്ടികയില്‍ കൊരുത്തുവയ്ക്കാന്‍ നേട്ടങ്ങളൊരുപാടുണ്ട്. ദീര്‍ഘചതുരത്തെ കാലങ്ങളോളം ത്രസിപ്പിച്ച അയാളുടെ മടക്കത്തില്‍ ഒരുവലിയ സൂ... മുഴക്കം അവശേഷിക്കുന്നുണ്ട്. 

ENGLISH SUMMARY:

The 2026 FIFA World Cup marked an emotional and final chapter for legendary forward Cristiano Ronaldo, who bid farewell to the global stage following Portugal’s heartbreaking 1-0 defeat to Spain in the Round of 16. The match concluded in dramatic fashion with a 91st-minute goal from Mikel Merino, sealing Portugal's exit and signaling the end of Ronaldo’s iconic "Last Dance" in World Cup history. Visibly overcome with emotion, Ronaldo was seen leaving the pitch in tears, a poignant image that captured the weight of a tournament pursuit that spanned six consecutive World Cups. Throughout his illustrious career, Ronaldo secured five Ballon d’Or awards and numerous league titles, but the elusive World Cup trophy remains the one pinnacle that stayed out of reach. Despite failing to capture the ultimate prize, he leaves behind an unmatched legacy as Portugal’s all-time leading scorer in the tournament and one of the oldest players to ever find the net on this grand stage. Fans across the world are now paying tribute to the icon, whose presence on the world stage has defined an entire generation of football, marking the close of a historic era in sports.