Cape Verde's Kevin Pina celebrates scoring his side's opening goal against Uruguay during the World Cup Group H soccer match in Miami Gardens, Fla., Sunday, June 21, 2026. (AP Photo/Marta Lavandier)
ഈ ലോകകപ്പിലെ മിന്നും ടീം– കാബോ വെര്‍ദേ. മുന്‍ലോകചാംപ്യന്മാരായ രണ്ടു ടീമുകളെയാണ് സമനിലയില്‍ തളച്ചത്. സ്പെയിനിനെതിരെ ഗോളി വോസീഞ്ഞയും യുറഗ്വായ്ക്കെതിരെ കെവിന്‍ പിനയും കാബോ വെര്‍ദേയ്ക്കായി മിന്നി. രാജ്യം ചെറുതായിരിക്കാം, സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടാവാം, എന്നാൽ, പോരാട്ടവീര്യവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമുണ്ട്...അതാണ് കാബോ വെര്‍ദേ.
യുറഗ്വായെ വിറപ്പിച്ച ഫ്രീ കിക്ക് ഗോള്‍ കെവിന്‍ പിനയുടെ വക. ബ്രീസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിനെ അനുസ്മരിപ്പുക്കുന്ന ഫ്രീ കിക്കായിരുന്നു ഇത്. 25 വാര അകലെനിന്നുള്ള ഫ്രീകിക്ക് നിലംപറ്റെയുള്ള ഷോട്ടിലൂടെ കെവിന്‍ പിന ഗോളാക്കിയപ്പോള്‍ ലോകകപ്പില്‍ കാബോ വെര്‍ദേയുടെ ആദ്യ ഗോളായി.
റഷ്യൻ ക്ലബിനായി കളിക്കുന്ന 29കാരനായ ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഇതാദ്യമായല്ല ഇത്തരം ഗോളുകൾ നേടുന്നത്. 2023ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ മൊസാംബിക്കിനെതിരെ ഓപ്പൺ പ്ലേയിൽ ഏകദേശം ഇതേ ദൂരത്തുനിന്നും താരം ഗോൾ നേടിയിരുന്നു. ദ്വീപിലെ പ്രാദേശിക ടീമിലൂടെ വളര്‍ന്ന കെവിന്‍ പിന പോർച്ചുഗീസ് ക്ലബിലൂടെ പ്രൊഫഷനൽ ഫുട്ബോളിലേക്കെത്തി. അവിടെ നിന്ന് റഷ്യന്‍ ലീഗിലേക്ക് ചേക്കേറി. രാജ്യത്തിന്റെ യൂത്ത് ടീമിലൂടെ 2022ൽ കാബോ വെര്‍ദെയുടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം. ഇപ്പോഴിതാ ആദ്യ ലോകകപ്പിനെത്തിയ കാബോ വെര്‍ദേയുടെ ലോകകപ്പിലെ ആദ്യ ഗോള്‍ കെവിന്‍ പിനയുടെ പേരില്‍ എഴുതപ്പെട്ടു.
ENGLISH SUMMARY:
The Cape Verde national football team has officially emerged as the ultimate underdog sensation of the ongoing FIFA World Cup by successfully holding two former world champions to consecutive draws. Following an incredible defensive display by goalkeeper Vozinha against Spain, midfielder Kevin Pina took center stage during their high-stakes group clash against South American giants Uruguay. The twenty-nine-year-old defensive midfielder scored Cape Verde's historic first-ever World Cup goal with an absolutely breathtaking long-range set piece. Unleashed from nearly twenty-five yards out, Pina's lightning-fast, low-driven strike instantly evoked nostalgic memories of Brazilian legend Roberto Carlos's iconic curved free kicks. Currently playing his club football in the competitive Russian Premier League, the talented midfielder has a well-known reputation for converting audacious long-distance efforts, having previously scored a similar spectacular goal against Mozambique in the 2023 Africa Cup of Nations. This historic milestone marks a sensational peak for Pina, who rose patiently through local island squads and Portuguese professional academies before making his senior international debut back in 2022.