neymar

TOPICS COVERED

ബ്രസീൽ ഫുട്ബോൾ സൂപ്പർതാരം നെയ്മർ ജൂനിയർ തന്റെ ആഡംബര വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ ഡാർക്ക് നൈറ്റ് സിനിമകളിലൂടെ ലോകപ്രശസ്തമായ ബാറ്റ്മൊബീലാണ് പുതിയ വാഹനം. പ്രത്യേകമായി നിർമിച്ച വാഹനത്തിന് ഏകദേശം 10.8 കോടി രൂപ വില വരുമെന്നാണ് റിപ്പോർട്ട്. 

ക്രിസ്റ്റ്യൻ ബെയ്ൽ നായകനായ ബാറ്റ്മാൻ സിനിമകളിലാണ് 'ടംബ്ലർ' എന്ന് ആരാധകർ വിളിക്കുന്ന ഈ വാഹനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ബാറ്റ്മൊബീലിന്റെ, പൂർണമായി പ്രവർത്തിക്കുന്ന ഒരു തനിപ്പകർപ്പാണ് നെയ്മർ സ്വന്തമാക്കിയത്. വാഹനം ഓടിക്കാൻ കഴിയുമെങ്കിലും പൊതുനിരത്തുകളിൽ ഇറക്കാൻ നിയമപരമായ അനുമതിയില്ല. 

മുൻ ദശകങ്ങളിലെ മനോഹരമായ ബാറ്റ്മൊബീൽ ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു സൈനിക ടാങ്കിന്റെ കരുത്തും പരുക്കൻ ഭാവവുമാണ് ടംബ്ലറിനുള്ളത്. കൂറ്റൻ ടയറുകൾ, കവചിത ബോഡി, അതിനൂതനമായ രൂപഘടന എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്. ബാറ്റ്മാൻ തീമിലുള്ള ഒരു സ്വകാര്യ ജെറ്റും ഹെലികോപ്റ്ററും നെയ്മര്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ, ഈ ശ്രേണിയിലെ വാഹനങ്ങൾക്കായി താരം മുടക്കിയ ആകെ 560 കോടി രൂപയോളമാണ്.

ENGLISH SUMMARY:

Neymar's Batmobile acquisition has been a major topic. The Brazilian football star added a replica of the iconic Tumbler Batmobile to his extensive luxury car collection, estimated to be worth millions.