സമീപകാലത്ത് ഫുട്‌ബോൾ ലോകത്തെ ചൂടേറിയ വിഷയങ്ങളിലൊന്നാണ് ബാഴ്‌സലോണയുടെ സ്പാനിഷ് താരം പതിനെട്ടുകാരന്‍ ലമീൻ യമാൽ. ഇപ്പോഴിതാ കാമുകി നിക്കി നിക്കോളുമായുള്ള ബന്ധം താരം ഉപേക്ഷിച്ചിരിക്കുകയാണ് താരം. യമാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ഞങ്ങൾ വേർപിരിയുന്നു. ഇനി ഒരുമിച്ചുണ്ടാവില്ല'- താരം വ്യക്തമാക്കി. എന്നാല്‍ താന്‍ താന്‍ നിക്കിയെ ചതിച്ചതാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ താരം തള്ളി. സ്വാഭാവികമായി ബ്രേക്ക് അപ് സംഭവിച്ചതാണെന്നും പ്രചരിക്കുന്നത് പോലെ തങ്ങൾക്കിടയിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യമാല്‍ കൂട്ടിച്ചേര്‍ത്തു.
25 കാരിയായ നിക്കി നിക്കോൾ അര്‍ജന്‍റൈന്‍ ഗായികയാണ്. യമാലിന്‍റെ 18ാം പിറന്നാളിനാണ് നിക്കിയും താരവും തമ്മിലുള്ള പ്രണയ കഥ പുറം ലോകമറിയുന്നത്. പിന്നീട് ബാര്‍സലോനയുടെ ഹോം മത്സരങ്ങളില്‍ യമാലിന്‍റെ ജഴ്സിയുമണിഞ്ഞ നിക്കി സ്ഥിര സാന്നിധ്യമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള അവധിക്കാല ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി.
കളത്തിനകത്തും പുറത്തുമുള്ള പതിനെട്ടുകാരന്‍റെ പ്രകടനങ്ങളും സംസാരങ്ങളും വലിയ ശ്രദ്ധനേടാറുണ്ട്. എൽ ക്ലാസിക്കോക്ക് മുമ്പ് റയൽ മാഡ്രിഡിനെ കളിയാക്കി രംഗത്ത് വന്ന താരം റയലുമായുള്ള തോൽവിക്ക് പിന്നാലെ റയൽ താരങ്ങളോട് ബെർണബ്യൂവിൽ കൊമ്പു കോർത്തിരുന്നു.