jaiswal-sachin-bradman

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ചറി നേടിയതോടെ ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളിന് പുതിയ റെക്കോര്‍ഡ്. 23 വയസിനിടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ജയ്‌സ്വാള്‍. 23 വയസിനിടെ 11 സെഞ്ചറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറാണ് ഇന്ത്യക്കാരില്‍ ഒന്നാമന്‍. ലോക താരങ്ങളില്‍ ഓസ്ട്രേലിയന്‍ താരം ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. 12 സെഞ്ചറികളാണ് അദ്ദേഹം 23 വയസിനിടെ നേടിയത്.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഗാരി സോബേഴ്‌സാണ് മൂന്നാം സ്ഥാനത്ത്. 9 സെഞ്ചറികളാണ് സോബേഴ്‌സ് നേടിയത്. അലിസ്റ്റര്‍ കുക്ക്, ജാവേദ് മിയാന്‍ദാദ്, ഗ്രെയിം സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരെല്ലാം ജയ്‌സ്വാളിനൊപ്പം ഏഴ് സെഞ്ചുറികള്‍ വീതം നേടിയവരാണ്. 145 പന്തില്‍ നിന്നാണ് ജയ്സ്വാള്‍ കരിയറിലെ ഏഴാം സെഞ്ചുറി നേടിയത്

ജയ്സ്വാളിന്‍റെ സെഞ്ചറി കരുത്തില്‍ ആദ്യദിനം കളിയവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 173 റണ്‍സുമായി പുറത്താകാതെ നില‍്‍ക്കുകയാണ് ജയ്സ്വാള്‍.

ENGLISH SUMMARY:

Yashasvi Jaiswal's century places him second to Sachin Tendulkar among Indian players with the most Test centuries before the age of 23. Jaiswal's impressive innings helped India reach a strong position at the end of the first day of the second Test against West Indies.