Chennai: Chennai Super Kings' Sanju Samson looks at the toe of his bat during an Indian Premier League (IPL) 2026 T20 cricket match between Chennai Super Kings and Delhi Capitals, in Chennai, Tamil Nadu, Saturday, April 11, 2026. (PTI Photo/R Senthilkumar) (PTI04_11_2026_000653A) *** Local Caption ***

ഐപിഎല്‍ സീസണിലെ കന്നി സെഞ്ചറിയുമായി ചെപ്പോക്കില്‍ സഞ്ജു നടത്തിയ വെടിക്കെട്ട് ബാറ്റിങിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. 56 പന്തില്‍ നിന്ന് 115 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു സീസണിലെ ആദ്യ ജയവും ചെന്നൈക്ക് സമ്മാനിച്ചു. തകര്‍പ്പന്‍ പ്രകടനവും ട്വന്‍റി 20 ലോകകപ്പില്‍ മൂന്ന് വട്ടം മിസാക്കിയ സെഞ്ചറിയും ഐപിഎലില്‍ സഞ്ജു നേടിയെങ്കിലും ഇത് പോരെന്നും സഞ്ജുവില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നതെന്നും തുറന്ന് പറയുകയാണ് മുന്‍ ചെന്നൈ താരം ആര്‍. അശ്വിന്‍. ചെന്നൈ സഞ്ജുവില്‍ നിന്ന് ഇതിനപ്പുറം മറ്റ് ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും അതിലേക്ക് എത്തിക്കുകയാണ് സഞ്ജുവിന്‍റെ ദൗത്യമെന്നും അശ്വിന്‍ പറയുന്നു. 

'സ‍ഞ്ജുവിനോട് എനിക്കൊന്നേ പറയാനുള്ളൂ, ഇത് പോര. ടീമിനിപ്പോള്‍ രണ്ട് പോയിന്‍റാണുള്ളത്. സഞ്ജു 80,90,100 അടിക്കുന്നതല്ല എനിക്ക് വേണ്ടത്. ആറ് പോയിന്റുകളാണ് വേണ്ടത്. രണ്ടായി, ഇനി നാല് പോയിന്‍റുകള്‍ കൂടി വേണം. അത് നേടുകയാണ് സഞ്ജുവിന്‍റെ ജോലി. അതിലാവണം ഇനി ശ്രദ്ധ. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുകള്‍ നേടി വരട്ടെ, അപ്പോള്‍ സഞ്ജുവിനെ കൂടുതല്‍ സ്നേഹിക്കാം. സഞ്ജുവില്‍ നിന്ന് അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

212 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ചെന്നൈ ഉയര്‍ത്തിയത്. ഡല്‍ഹി അത് മറികടന്നേനെ എന്ന് അശ്വിന്‍ പറയുന്നു. 'അത്രയും നല്ല വിക്കറ്റായിരുന്നു. 230 റണ്‍സ് നിഷ്പ്രയാസം പോകുമെന്നാണ് കരുതിയത്. 230–240 റണ്‍സെടുക്കാന്‍ ചെന്നൈക്ക് സാധിക്കുമായിരുന്നു. ആ അവസരമാണ് കളഞ്ഞുകുളിച്ചത്. ആയുഷ് മാത്രെ 50 അടിച്ചു, പക്ഷേ അവര്‍ക്ക് ബ്രെവിസും ദുബെയുമൊക്കെ ഉണ്ടായിരുന്നല്ലോ, അവരാരും റിസ്കെടുത്തില്ല'- അശ്വിന്‍ നിരാശ മറച്ചുവയ്ക്കുന്നില്ല. ഇന്നലെ താളം കണ്ടെത്താന്‍ ഡല്‍ഹിക്ക് കഴിയാതിരുന്നതോടെയാണ് ചെന്നൈ ജയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

'30 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത് മാത്രെ മികച്ചു നിന്നു. പക്ഷെ ബ്രെവിസിനെയും ദുബെയെയും നോക്കൂ, ഒരോവറില്‍ മൂന്നോ നാലോ സിക്സടിക്കാന്‍ കെല്‍പ്പുള്ളവരാണവര്‍. 20 റണ്‍സ് വീതമടച്ചി രണ്ടോവര്‍ ഉണ്ടായിരുന്നുവെങ്കില്‍ സ്കോര്‍ 240 എത്തിയേനെ. 15–ാം ഓവറില്‍ ചെന്നൈ 160 റണ്‍സെന്ന നിലയില്‍ ആയിരുന്നു. ഡല്‍ഹി പിടിമുറുക്കി. കാരണമുണ്ട്, ആയുഷും സഞ്ജുവും അപ്പോള്‍ തളര്‍ന്നിരുന്നു. ആ സ്ഥിതി മാറണം'- അശ്വിന്‍ പറയുന്നു.

ENGLISH SUMMARY:

Former Indian spinner R. Ashwin has issued a candid warning to Sanju Samson following his brilliant century for Chennai Super Kings at Chepauk. While praising the 115-run knock, Ashwin emphasized that individual milestones like hundreds are secondary to the team's standing in the points table. Speaking on his YouTube channel, Ashwin stated that Sanju's primary mission should be to secure more points for the team rather than just personal scores. He also criticized the middle order, including Dewald Brevis and Shivam Dube, for not taking enough risks to reach a 240-run total. Ashwin pointed out that despite the win, the team fell short of a massive score on a batting-friendly wicket.