New Delhi: Delhi Capitals' David Miller reacts after losing the match during an Indian Premier League (IPL) 2026 T20 cricket match between Delhi Capitals and Gujarat Titans, at Arun Jaitley Stadium, in New Delhi, Wednesday, April 8, 2026. (PTI Photo/Salman Ali)(PTI04_08_2026_000726B)

New Delhi: Delhi Capitals' David Miller reacts after losing the match during an Indian Premier League (IPL) 2026 T20 cricket match between Delhi Capitals and Gujarat Titans, at Arun Jaitley Stadium, in New Delhi, Wednesday, April 8, 2026. (PTI Photo/Salman Ali)(PTI04_08_2026_000726B)

അതിനാടകീയമായി ഒരു റണ്‍സിനാണ് ഗുജറാത്ത് ടൈറ്റന്‍സിനോട് ഡല്‍ഹി കാപ്പിറ്റല്‍സ് തോറ്റത്. നായകനായി കൊണ്ടാടപ്പെടേണ്ട മില്ലര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വില്ലനായി മാറി. സിംഗിളിന്‍റെ വില ജീവിതത്തിലൊരിക്കലും മില്ലര്‍ ഇനി മറക്കാനിടയില്ല. ഓടാന്‍ മടിച്ച സിംഗിളിന് കൈപ്പിടിയിലെ ജയമാണ് ഡല്‍ഹിക്ക് നഷ്ടമായത്. മുഖം പൊത്തി ക്രീസ് വിടുന്ന മില്ലറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു. എന്നാലിതാ തോല്‍വിക്ക് മില്ലറെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് തുറന്ന് പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. അവസാന പന്തില്‍ രണ്ട് റണ്‍സെടുക്കാമെന്ന ആത്മവിശ്വാസം മില്ലര്‍ക്കുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മില്ലര്‍ സിംഗിളിന് ശ്രമിക്കാതിരുന്നതെന്നും ഗവാസ്കര്‍ വിലയിരുത്തുന്നു.

'കുല്‍ദീപിന് സ്ട്രൈക്ക് കൈമാറുകയായിരുന്നു മില്ലര്‍ ചെയ്യേണ്ടത്. കുല്‍ദീപ് സ്വാഭാവികമായും സിംഗിളിന് ശ്രമിക്കുകയും ചെയ്തു. ആ സമയത്ത് ചെയ്യേണ്ട ബുദ്ധിപരമായ തീരുമാനം അതുതന്നെയായിരുന്നു.പക്ഷേ അതിന് തൊട്ടുമുന്‍പുള്ള ഓവറില്‍ മില്ലര്‍ തകര്‍ത്തടിച്ചിരുന്നു. അതുകൊണ്ട് തന്നെ സിംപിളായി രണ്ട് റണ്‍സ് നേടാമെന്ന് മില്ലര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ആ ആത്മവിശ്വാസം മില്ലറില്‍ പ്രകടമായിരുന്നു. അതുകൊണ്ട് മില്ലറെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നാണ് എന്‍റെ പക്ഷം. പക്ഷേ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരെ അതൊരിക്കലും നടക്കാന്‍ പോകുന്നില്ലായിരുന്നുവെന്നതാണ് വാസ്തവമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. 

വിജയറണ്‍സ് ഉറപ്പായും നേടാമെന്ന ആത്മവിശ്വാസം മില്ലറിന് ഉണ്ടായിരുന്നുവെന്നും അതാണ് കുല്‍ദീപിന് സ്ട്രൈക്ക് കൈമാറിതിരുന്നതെന്ന് താന്‍ കരുതുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സനും പറഞ്ഞു. 

അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്ന നിലയിലായിരുന്നു ഡല്‍ഹി. അവസാന രണ്ട് പന്തെത്തിയപ്പോള്‍ രണ്ട് റണ്‍സ് വേണം. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ പന്ത് ഡേവിഡ് മില്ലര്‍ അടിച്ചു. സിംഗിളിന് മടിച്ച് മില്ലര്‍ മടിച്ചു. ഒടുവില്‍ ജോസ് ബട്​ലറിന്‍റെ ഷാര്‍പ് ത്രോയില്‍ കുല്‍ദീപ് റണ്ണൗട്ടുമായി. നാല് സിക്സും 11 ഫോറുമായി 52 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത കെ.എല്‍.രാഹുലിന്‍റെ തകര്‍പ്പന്‍ മടങ്ങിവരവും ഡല്‍ഹിയുടെ തോല്‍വിയില്‍ നിറംകെട്ടു. 

ENGLISH SUMMARY:

Cricket legend Sunil Gavaskar has backed David Miller following the dramatic one-run defeat of Delhi Capitals against Gujarat Titans. Despite criticism over Miller's refusal to take a single in the final over, Gavaskar stated that the batsman's confidence from his previous heavy hitting led to the decision. Kevin Pietersen also echoed similar sentiments, highlighting Miller's belief in finishing the game. The match saw a brilliant 92-run knock by KL Rahul go in vain after Kuldeep Yadav was run out on the second-to-last ball following a sharp throw by Jos Buttler.