Ahmedabad: Royal Challengers Bengaluru s Head Coach Andy Flower, captain Rajat Patidar and others lift the championship trophy during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Atul Yadav) (PTI06_04_2025_000075B)

Ahmedabad: Royal Challengers Bengaluru s Head Coach Andy Flower, captain Rajat Patidar and others lift the championship trophy during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Atul Yadav) (PTI06_04_2025_000075B)

പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. 18 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചതില്‍ ഓപറേഷന്‍ സിന്ദൂറിനും പങ്കുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ആര്‍സിബിയുടെ മുഖ്യ പരിശീലകനായ ആന്‍ഡി ഫ്ലവര്‍ തന്നെയാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പരുക്കേറ്റ് വലഞ്ഞിരുന്ന ആര്‍സിബിക്ക്, ഓപറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഐപിഎല്‍ താല്‍കാലികമായി നിര്‍ത്തിവച്ചത് പുതുജീവന്‍ നല്‍കിയെന്നാണ് ആന്‍ഡി പറയുന്നത്. Also Read: 'എന്‍റെ യൗവ്വനവും ഏറ്റവും മികച്ച സമയവും എല്ലാം ബെംഗളൂരുവിനായി നല്‍കി'

Ahmedabad: ICC Chairman Jay Shah and BCCI President Roger Binny hand over the championship trophy to Royal Challengers Bengaluru s captain Rajat Patidar during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Atul Yadav) (PTI06_04_2025_000080A)

Ahmedabad: ICC Chairman Jay Shah and BCCI President Roger Binny hand over the championship trophy to Royal Challengers Bengaluru s captain Rajat Patidar during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Atul Yadav) (PTI06_04_2025_000080A)

ഐപിഎല്‍ സീസണ്‍ ആരംഭിച്ചതിനും ഇടക്കാലത്തെ നിര്‍ത്തിവയ്ക്കലിനും ഇടയില്‍ ആര്‍സിബി ടീം സഞ്ചരിച്ചത് 17,084 കിലോമീറ്ററായിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഈ അലച്ചില്‍ കുറഞ്ഞുവെന്നും അപ്രതീക്ഷിതമായി ലഭിച്ച ഒരാഴ്ചത്തെ വിശ്രമം ടീം അംഗങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജം നല്‍കിയെന്നതുമാണ് വസ്തുത. വിരലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രജത് പട്ടിധാറിന് ടീമിലേക്ക് മടങ്ങിവരാനും തോളെല്ലിന്‍റെ ചികില്‍സയിലായിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡിന് ടീമിനൊപ്പം മടങ്ങിയെത്താനും ഈ കാലയളവ് സഹായിച്ചുവെന്ന് ആന്‍ഡി വിശദീകരിക്കുന്നു. ടിം ഡേവിഡിനെയും ദേവ്ദത്ത് പടിക്കലിന്‍റെയും അഭാവം ചെറുതല്ലെന്നും ആന്‍ഡി കൂട്ടിച്ചേര്‍ത്തു. 

ചികില്‍സയ്ക്ക് ശേഷം മടങ്ങിയെത്തിയ ഹേസല്‍വുഡ് 12 മല്‍സരങ്ങളില്‍ നിന്ന് 22 വിക്കറ്റെന്ന മിന്നും നേട്ടമാണ് ആര്‍സിബിക്കായി നേടിയത്. ടീമിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ഹേസല്‍വുഡ് തന്നെ. ടൂര്‍ണമെന്‍റിന്‍റെ പകുതിക്കാണ് ഒപ്പം ചേരാനായതെങ്കിലും കിരീടം കൂടി നേടിയതോടെ ഇതില്‍പരം സന്തോഷമില്ലെന്ന് താരം പ്രതികരിച്ചു. 

Cricket - Indian Premier League - IPL - Final - Royal Challengers Bengaluru v Punjab Kings - Narendra Modi Stadium, Ahmedabad, India - June 3, 2025
Royal Challengers Bengaluru's Josh Hazlewood reacts REUTERS/Amit Dave

Cricket - Indian Premier League - IPL - Final - Royal Challengers Bengaluru v Punjab Kings - Narendra Modi Stadium, Ahmedabad, India - June 3, 2025 Royal Challengers Bengaluru's Josh Hazlewood reacts REUTERS/Amit Dave

പരുക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ പട്ടിദാറാവട്ടെ 143.77 സ്ട്രേക്ക് റേറ്റില്‍ 312 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബാറ്റിങ് മെച്ചപ്പെടുത്തിയതിനൊപ്പം ടീമിനെ മികച്ചരീതിയിലാണ് പട്ടിധാര്‍ നയിച്ചതെന്നും അനുഭവസമ്പത്തിന്‍റെ കുറവ് പട്ടിധാറിന്‍റെ ക്യാപ്റ്റന്‍സിയില്‍ തരിമ്പുപോലും കാണാനില്ലായിരുന്നുവെന്നും ആന്‍ഡി പ്രശംസിച്ചു. കഴിഞ്ഞ വര്‍ഷം എങ്ങനെയായിരുന്നോ അതേ സ്നേഹവായ്പ്പോടെ, മാന്യമായി, വിനയത്തോടെ തന്നെയാണ് പട്ടിധാര്‍ ക്യാപ്റ്റനായപ്പോഴും എല്ലാവരോടും പെരുമാറിയത്. 

ആര്‍സിബിയുടെ ക്യാപ്റ്റനായിരിക്കുക അത്ര എളുപ്പമുള്ള കാര്യമേയല്ല. പട്ടിധാറിന്‍റെ പ്രായത്തില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ എന്തെല്ലാം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഓര്‍ത്തെടുക്കാനാകും. എന്നാല്‍ പ്രായത്തിന്‍റെയും പരിചയക്കുറവിന്‍റെയുമെല്ലാം പോരായ്മകളെ പട്ടിധാര്‍ മറികടന്നു. താരനിബിഡമായൊരു ടീമില്‍ അങ്ങേയറ്റം ശാന്തനായിട്ടാണ് ക്യാപ്റ്റന്‍ പെരുമാറിയത്. കടുത്ത സമ്മര്‍ദത്തിനിടയിലും ഏറ്റവും മികച്ച തീരുമാനങ്ങളാണ് പട്ടിധാര്‍ കൈക്കൊണ്ടത്. അത് പ്രശംസനീയമാണെന്നും ആന്‍ഡി കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

RCB's long-awaited IPL victory in 2025 may have a surprising connection to Operation Sindoor. Coach Andy Flower shares how a temporary suspension of the IPL revitalized the team, with key players like Josh Hazlewood returning from injury to help secure the title.

andy-rcb-JPG

Google trending topic: Andy Flower