ജയം നിര്‍ണായകമായ മത്സരത്തില്‍ ആര്‍സിബിയുടെ ഹീറോയായത് കോലിയോ ഡുപ്ലസിസോ അല്ലെന്ന് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. രജത്തിനെയാണ് ഗെയിം ചെയിഞ്ചറായി ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാണിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ 23 പന്തില്‍ നിന്ന് രജത് 41 റണ്‍സ് നേടിയിരുന്നു. രണ്ട് ഫോറും നാല് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്.
ബോളര്‍ക്ക് സ്പിന്‍ കണ്ടെത്താനായ സമയത്ത് വിക്കറ്റ് കളയാതെ സൂക്ഷിക്കാന്‍ കോലിക്കും ഡുപ്ലെസിസിനും കഴിഞ്ഞു. വിവരിക്കാന്‍ സാധിക്കാത്ത ജയമാണ് ഇത്. രജത് ആണ് കളിയുടെ ഗതി തിരിച്ചത്. കാമറൂണ്‍ ഗ്രീന്‍ റെഡ് ഹോട്ട് ഫോമിലായിരുന്നു, ഹര്‍ഭജന്‍ സിങ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഈ സീസില്‍ 14 കളിയില്‍ നിന്ന് 361 റണ്‍സ് ആണ് രജത് കണ്ടെത്തിയത്. 55 ആണ് ഉയര്‍ന്ന സ്കോര്‍. ബാറ്റിങ് ശരാശരി 30. 19 ഫോറും 31 സിക്സും സീസണില്‍ ധോണിയുടെ ബാറ്റില്‍ നിന്ന് വന്നു. ചെന്നൈക്ക് എതിരെ രജത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കൂടി ബലത്തില്‍ 200ന് മുകളില്‍ സ്കോര്‍ ഉയര്‍ത്തിയ ആര്‍സിബിക്ക് നെറ്റ് റണ്‍റേറ്റിന്റെ സമ്മര്‍ദം കൂടി അതിജീവിക്കേണ്ടിയിരുന്നു.
110 മീറ്റര്‍ പറന്ന ധോണിയുടെ സിക്സില്‍ തളരായെ യഷ് ദയാല്‍ ഇന്ത്യന്‍ മുന്‍ നായകനെ മടക്കി ചെന്നൈയുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. സീസണിലെ ആദ്യ 7 മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടി പിന്നാലെ തുടര്‍ ജയങ്ങളുമായി പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായും ആര്‍സിബി മാറി.