റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി വാണിജ്യ കരാര്‍ പുതുക്കാതെ വിരാട് കോലി. ഇതോടെ 18 സീസണുകള്‍ക്കൊടുവില്‍ RCB വിടാനുള്ള മുന്നൊരുക്കമാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
IPL തുടങ്ങിയ കാലം മുതല്‍ ബെംഗളൂരുവിന്റെ ജേഴ്സിയില്‍ മാത്രമേ വിരാട് കോലിയെ കണ്ടിട്ടുള്ളു. ബെംഗളൂരുവിലേക്ക് ആദ്യ ഐപിഎല്‍ കിരീടം എത്തിച്ച് മാസങ്ങള്‍ക്കം, കോലി ഫ്രാഞ്ചൈസി വിടുമോ എന്ന സംശയത്തിന് കാരണം, ഒരു കരാറാണ്. അടുത്ത സീസണിലേക്കുള്ള താരലേലത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ പുതിയ വാണിജ്യ കരാറില്‍ കോലി ഒപ്പുവച്ചിട്ടില്ല. എന്നാല്‍ വാണിജ്യ കരാറിന് ഒരു ഫ്രാഞ്ചൈസിയുമായുള്ള പ്രധാനകരാറുമായി ബന്ധമില്ല. അടുത്ത സീസണ് മുമ്പ് ആര്‍സിബിയുടെ ഉടമസ്ഥതയില്‍ മാറ്റം വന്നേക്കുമെന്ന സൂചനയുണ്ട്. ഇതുകൊണ്ടാകാം കോലി വാണിജ്യ കരാര്‍ പുതുക്കാത്തത്. പരസ്യങ്ങള്‍, ഫോട്ടോ ഷൂട്ടുകള്‍, സ്വകാര്യ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വാണിജ്യകരാര്‍. പ്രതിഫലം, ബോണസ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നത് പ്രധാന കരാര്‍.