ഒരു ബാസ്‌കറ്റ്‌ബോൾ മത്സരം കാണാനെത്തുന്ന ആരാധകർക്ക് മുന്നിൽ  വിഡിയോ ഗെയിമിന്റെ ലോകം തുറന്നുവന്നാലോ? അതും ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (GTA) ഗെയിമിലെ വൈസ് സിറ്റി... എൻബിഎയിലെ മയാമി ഹീറ്റ് ആരാധകർക്ക് ലഭിച്ചത് അത്തരമൊരു എന്‍ട്രിയാണ്. GTA 6ന്റെ റിലീസിനോട് അനുബന്ധിച്ചാണ് മയാമി ഹീറ്റ് ഹോം ഗ്രൗണ്ടായ കസേയ സെന്ററിനെ ഗെയിമിലെ സാങ്കൽപ്പിക നഗരമായ വൈസ് സിറ്റിയാക്കി മാറ്റിയത്. 

മയാമി ഹീറ്റ് – മില്‍വോക്കി ബക്ക്സ് മല്‍സരം നടന്നത് പിങ്കും നീലയും നിറമുള്ള കോര്‍ട്ടില്‍, വൈസ് സിറ്റിയെന്ന് എഴുതി ലോഗോ പതിച്ച പ്രത്യേകം ജേഴ്സികള്‍, ഗെയിമിലെ പ്രശസ്തമായ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റുകളായ ബർഗർ ഷോട്ടും ക്ലക്കിൻ ബെല്ലും വരെ സ്റ്റേഡിയത്തിലെത്തി.  കസേയ സെന്ററിന്റെ ഓരോ കോണിലും GTAയുടെ അടയാളങ്ങൾ. ഹീറ്റ് ആരാധകര്‍ക്ക് ശരിക്കും വൈസ് സിറ്റിയില്‍ എത്തിയ ഫീല്‍. ഇതിനൊക്കെ പുറമെ പ്രത്യേക വൈസ് സിറ്റ് ജേഴ്സിയണിഞ്ഞാണ് മയാമി ഹീറ്റ് താരങ്ങള്‍ കളത്തിലിറങ്ങിയത്. നൈക്കിയും അമേരിക്കന്‍ റാപ്പര്‍  ട്രാവിസ് സ്കോട്ടിന്റെ കാക്ടസ് ജാക്കും സഹകരിച്ചാണ് പുത്തന്‍ ജേഴ്സി ഒരുക്കിയത്.  

മല്‍സരത്തിന് മുമ്പുള്ള ടീം പ്രഖ്യാപനത്തിലും മാറ്റമുണ്ടായിരുന്നു. പതിവ് മിയാമി ഹീറ്റിന് പകരം ആരാധകർ കേട്ടത് 'വൈസ് സിറ്റി ഹീറ്റ്' എന്ന പേര്. പ്രത്യേക ജഴ്‌സികളും സ്മരണികകളും സ്വന്തമാക്കാൻ ടീമിന്റെ ഒഫീഷ്യല്‍ സ്റ്റോറില്‍ മണിക്കൂറുകളോളം കാത്തുനിന്നവരുമുണ്ടായിരുന്നു. പുറത്ത് കനത്ത മഴ പെയ്തിട്ടും ആരാധകരുടെ ആവേശത്തിന് കുറവുണ്ടായില്ല. മല്‍സരത്തില്‍ മയാമി ഹീറ്റ് ജയിക്കുകൂടി ചെയ്തതോടെ ആരാധര്‍ ഹാപ്പി. ബക്സിനെ 137–130 എന്ന സ്കോറിനാണ് ഹീറ്റ് തോല്‍പിച്ചത്. 

മയാമി നഗരത്തിന്റെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന GTA നഗരമാണ് വൈസ് സിറ്റി. യഥാർഥ മയാമിയും ഗെയിമിലെ സാങ്കല്‍പിക നഗരവും തമ്മിലുള്ള സാമ്യം മുതലെടുത്താണ് ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലെ സഹകരണം. ഗെയിമിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മയാമി കസേയ സെന്ററിനോട് സാമ്യമുള്ള സ്റ്റേഡിയവും നഗരത്തിലെ മറ്റ് കാഴ്ച്ചകളും ശ്രദ്ധനേടിയിരുന്നു. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ വെല്‍ക്കം ടു വൈസ് സിറ്റി എന്ന കൂറ്റന്‍ നിയോണ്‍ ബോര്‍ഡ് സ്ഥാപിച്ചായിരുന്നു മാര്‍ക്കറ്റിങ്ങിന്റെ തുടക്കം. ഒരു ഗെയിമിന്റെ പ്രചാരണത്തിനപ്പുറം നഗരത്തിന്റെ കായികസംസ്കാരത്തെയും ഗെയിമിങ് ലോകത്തെയും ഒരേ വേദിയിൽ എത്തിക്കുകയാണ് മയാമി ഹീറ്റ്.

Miami Heat Transforms Arena into GTA 6 Vice City for NBA Game:

Miami Heat basketball fans experienced a thrilling crossover when their home arena was transformed into GTA 6's Vice City for a game against the Milwaukee Bucks. This unique marketing event successfully merged gaming culture with professional sports.