സംസ്ഥാന കായികമേളയ്ക്ക് തിരി തെളിയാന്‍ രണ്ടാഴ്ച്ച മാത്രം ശേഷിക്കെ അവസാന വട്ട ഒരുക്കത്തില്‍ കോഴിക്കോട്.  കായിക താരങ്ങള്‍, ടീം മാനേജര്‍മാര്‍ , ഒഫീഷ്യല്‍സ്, സംഘാടകര്‍ എന്നിവരടക്കം പതിനയ്യായിരം പേര്‍ മേളയുടെ ഭാഗമാകും. 10 വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുക. കുട്ടു  ആണ് ഈ വര്‍ഷത്തെ കായിക മേളയുടെ ഭാഗ്യചിഹ്നം. തിരുവനന്തപുരത്ത് മന്ത്രി എന്‍. ഷംസുദീന്‍ ഭാഗ്യചിഹ്നം പുറത്തിറക്കി. 

​

10 മല്‍സര വേദികളുണ്ട്. അത്ലറ്റിക്സ് മല്‍സരങ്ങള്‍ക്ക് കോഴിക്കോട് എന്‍ഐടി മൈതാനം വേദിയാകും. ബാഡ്മിന്‍റണ്‍ മല്‍സരങ്ങള്‍ ദേവഗിരി സെന്‍റ് ജോസഫ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ബാസ്ക്കറ്റ് ബോള്‍ മല്‍സരങ്ങള്‍ ചേവായൂര്‍ പ്രസന്‍റേഷന്‍ എച്ച് എസ് എസിലും സില്‍വര്‍ ഹില്‍സ് സ്കൂളിലുമാകും നടക്കുക. വടംവലി കുന്ദമംഗലം ഹയര്‍സെക്കന്‍‍ഡറി സ്കൂളിലാകും. 

 

കൊടിയത്തൂര്‍ പിടിഎം എച് എച്ച് എസില്‍ കരാട്ടെ, വുഷു, സോഫ്റ്റ് ബോള്‍, ബേസ് ബോള്‍ എന്നിവ അരങ്ങേറും. യോഗ മല്‍സരങ്ങള്‍ ചാത്തമംഗലം ആര്‍ഇസി ജിവിഎച്ച് എച്ച് എസിലാകും. പ്രത്യേക പരിഗണനന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്‍ക്ലൂസീവ് മല്‍സരങ്ങള്‍ മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ഈ വിഭാഗത്തില്‍ 2000 കുട്ടികള്‍ മാറ്റുരക്കും. മേളയുടെ നടത്തിപ്പിനായി കുന്ദമംഗലം എംഎല്‍എ എം എ റസാഖിന്‍റെ നേതൃത്വത്തില്‍ 17 സബ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.  

ENGLISH SUMMARY:

Kerala State Sports Meet 2024 focuses on comprehensive preparations in Kozhikode with ten venues and the official mascot Kuttu. Over fifteen thousand participants, including specially-abled students, are set to compete in various disciplines across the district.