raphel-india-out

ഇന്ത്യയ്‌ക്കെതിരായ സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനുള്ള ബ്രസീല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം റഫീഞ്ഞ പുറത്തായി. കഴിഞ്ഞ മല്‍സരത്തിനിടെ പരുക്കേറ്റതോടെ താരം ബാര്‍സിലോനയിലേയ്ക്ക് മടങ്ങി.

ഇന്ത്യയ്‌ക്കെതിരായ ബ്രസീല്‍ ഇറങ്ങുമ്പോള്‍ റഫീഞ്ഞ ടീമിലുണ്ടാകില്ല. പരുക്കേറ്റ റഫീഞ്ഞ  ബ്രസീല്‍ ക്യാംപ് വിട്ടു. തുടയിലെ പരുക്ക് സാരമുള്ളതല്ലെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് താരം ബാര്‍സയിലേയ്ക്ക് മടങ്ങിയത്. ഓസ്ട്രേലിയയ്ക്കെതിരായ സൗഹൃദ മല്‍സരത്തില്‍ ആദ്യപകുതിക്ക് ശേഷം റഫീഞ്ഞയെ പിന്‍വലിച്ചിരുന്നു.  4–2ന് ബ്രസീല്‍ ജയിച്ച മല്‍സരത്തില്‍ പെനല്‍റ്റിയിലൂടെ റഫീഞ്ഞ ഒരു ഗോളും നേടിയിരുന്നു. 

സ്കാനിങ്ങില്‍ തുടയിലെ പേശിയില്‍ നേരിയ വീക്കം കണ്ടെത്തിയതായി ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.  ശനിയാഴ്ച്ചയാണ് ഇന്ത്യ – ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരം. റഫീഞ്ഞയ്ക്ക് പകരക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  കഴിഞ്ഞ സീസണില്‍ ഫിറ്റ്നസ് പ്രശ്നങ്ങളെതുടര്‍ന്ന് ബാര്‍സയ്ക്കായി 33 മല്‍സരങ്ങള്‍ മാത്രമാണ് റഫീഞ്ഞയ്ക്ക് കളിക്കാനായത്.  ഈ സീസണില്‍ മിന്നും ഫോമിലാണ് റഫീഞ്ഞ.  ബാര്‍സയ്ക്കായി  എട്ട് മല്‍സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി. മൂന്നുഗോളുകള്‍ക്ക് വഴിയൊരുക്കി. ഈ മാസം പത്താം തിയതി  ഗെറ്റാഫയ്ക്കെതിരായ മല്‍സരത്തിന് മുമ്പ് റഫീഞ്ഞ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

ENGLISH SUMMARY:

Brazilian winger Raphinha has been ruled out of the upcoming friendly football match against India due to a thigh injury sustained during their previous fixture against Australia. Following a scan that revealed minor muscle inflammation, the Barcelona star left the national camp and returned to Spain as a precautionary measure. Raphinha had scored a penalty in Brazil's 4-2 victory over Australia before being substituted at half-time. The Brazilian Football Confederation has not named a replacement for the star, who is expected to regain fitness ahead of Barcelona's upcoming match against Getafe.