benjamin-satler-wrestler

TOPICS COVERED

ഫ്രഫഷമല്‍ റെസ്‍ലിങ്ങ് താരം ബെഞ്ചമിൻ സാറ്റർലി അന്തരിച്ചു. WWEയിലും AEWവിലും തിളങ്ങിയ താരമാണ് നാല്‍പതാം വയസില്‍ വിടവാങ്ങിയത്. WWEയില്‍ നെവിൽ എന്ന റിങ്ങ് നേമിലും AEWയിൽ പാക് എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇംഗ്ലീഷ് പ്രൊഫഷണൽ റെസ്‌ലിങ് താരം ബെഞ്ചമിൻ സാറ്റർലി ഇന്നുപുലര്‍ച്ചെയാണ് മരിച്ചത്.  

മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. 40 വയസായിരുന്നു. ഇംഗ്ലണ്ടിലെ ന്യൂകാസിൽ സ്വദേശിയായ സാറ്റർലി 2004ലാണ് റെസ്‌ലിങ് കരിയർ ആരംഭിച്ചത്. ഏരിയല്‍ മൂവുകളും റിങ്ങിലെ അസാധാരണ പ്രകടനവുമായി കിങ്ങ് ഓഫ് ക്രൂസർവെയ്റ്റ്, ദി മാന്‍ ദാറ്റ് ഗ്രാവിറ്റി ഫൊര്‍ഗോട്ട് എന്നീ വിശേഷണങ്ങള്‍ നേടിയെടുത്തു. WWEയിലെ NXTയില്‍ രണ്ടുവട്ടം ടാഗ് ടീം ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയിരുന്നു. 2019ലാണ് AEWയില്‍ എത്തിയത്. മരണത്തിന് തൊട്ടുമുൻപുള്ള ദിവസവും പാക് റിങ്ങിലുണ്ടായിരുന്നു. 

AEWയുടെ All Out പേ പർ വ്യൂവിൽ എൽ ഇഡോളോയ്ക്കെതിരെയിരുന്നു അവസാന മല്‍സരം. 2022ൽ AEWയുടെ ആദ്യ Al-Atlantic Champion ആയി ചരിത്രം കുറിച്ച പാക് പിന്നീട് AEW International Championship എന്ന പേരിലേക്ക് മാറിയ കിരീടവും സ്വന്തമാക്കി. 147 മത്സരങ്ങളിൽ 94 വിജയവും 47 തോൽവിയും നാല് സമനിലയുമാണ് AEWവിലെ റെക്കോര്‍ഡ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മറ്റൊരു AEW താരമായ ദി ബുച്ചര്‍ എന്നറിയപ്പെട്ടിരുന്ന ആന്‍ഡി വില്യംസ് അന്തരിച്ചിരുന്നു. പെൻസിൽവാനിയയിൽ നടന്ന സ്വതന്ത്ര റെസ്‌ലിങ് മത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു 48കാരനായ ആൻഡി വില്യംസിന്റെ മരണം.

ENGLISH SUMMARY:

Professional wrestling star Benjamin Satler, known as Neville in WWE and Pac in AEW, has passed away at the age of 40. He was a prominent figure in both wrestling promotions, celebrated for his aerial maneuvers and in-ring prowess.