ഡല്‍ഹി ഹാഫ് മാരത്തണിന് ആവേശമാകാന്‍ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഷൊണ മില്ലര്‍ ഉയിബോ. രണ്ട് തവണ ഒളിംപിക് സ്വര്‍ണമെഡല്‍ നേടിയ ബഹാമിയന്‍ താരത്തെ മാരത്തണിന്‍റെ ഇന്റര്‍നാഷണല്‍ അംബാസഡറായി പ്രഖ്യാപിച്ചു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് വേദാന്ത ഡല്‍ഹി ഹാഫ് മാരത്തണ്‍.
ഓക്ടോബര്‍ 18 ന് നടക്കുന്ന മാരത്തണിന്റെ രാജ്യാന്തര ഇവന്‍റ് അംബാസഡറായാണ് രണ്ട് തവണ ഒളിംപിക് ചാംപ്യനായ ഷൊണ മില്ലര്‍ ഉയിബോ എത്തുന്നത്. 2016 റിയോ, 2020 ടോക്കിയോ ഒളിംപിക്സുകളില്‍ വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരാമാണ് ഷൊണ. ഇന്ത്യ സന്ദര്‍ശിക്കാനും ഡല്‍ഹി മാരത്തണിന്റെ ഭാഗമാകാനും സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഷൊണ പ്രതികരിച്ചു.
റണ്ണിംഗ് എന്നത് ആളുകളെ ഒന്നിപ്പിക്കുന്ന ലളിതമായ സന്തോഷമാണെന്നും, തന്‍റെ ഈ കായിക യാത്ര ഇവിടുത്തെ ഓട്ടക്കാര്‍ക്ക് വലിയ പ്രചോദനമാകുമെന്ന് പ്രതിക്ഷിക്കുന്നുവെന്നും താരം കുട്ടിച്ചേര്‍ത്തു. കരിയറിന്‍റെ തുടക്കം മുതല്‍ അതിവേഗ ഫിനിഷിംഗിനും അസാധാരണമായ സ്ഥിരതയ്ക്കും പേരുകേട്ട താരമാണ് ഷോണ. വേള്‍ഡ് അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുള്ള ഷൊണയുടെ പേരില്‍ തന്നെയാണ് 200 മീറ്ററിലെ ബഹാമിയിന്‍ ദേശീയ റെക്കോര്‍ഡും. കായികരംഗത്തിന് പുറമേ നിരവധി സാമൂഹിക ജീവകരുണ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്.