alvarez

TOPICS COVERED

അര്‍ജന്റീന താരം ജൂലിയൻ അൽവാരസിന് വിഷാദരോഗം. അത്‌ലറ്റിക്കോ മാഡ്രിഡിലെ ട്രാന്‍സ്ഫര്‍ പ്രതിസന്ധിക്കിടെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

അത്ലറ്റികോ മഡ്രിഡിലെ ട്രാന്‍സ്ഫര്‍ പ്രതിസന്ധിക്കിടെയാണ്, അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസ് വിഷാദരോഗമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അത്ലറ്റികോ വിട്ട് ബാര്‍സയിലേയ്ക്ക് കൂടുമാറാന്‍ അല്‍വാരസ് ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇതിനിടെ തുടർച്ചയായി മൂന്ന് ദിവസത്തെ പരിശീലന സെഷനുകളിൽ അൽവാരസ് പങ്കെടുത്തില്ല. സെവിയ്യക്കെതിരായ അത്‌ലറ്റിക്കോയുടെ അടുത്ത ലാ ലിഗ മത്സരത്തിലും അൽവാരസ് കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. വിയ്യാറയലിനെതിരായ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയ അൽവാരസിനെ ആരാധകരിൽ ഒരു വിഭാഗം കൂവി വിളിച്ചിരുന്നു. അൽവാരസിനെ ബാഴ്സലോണയ്ക്ക് വിൽക്കാൻ ക്ലബ്ബിന് താൽപര്യമില്ലെന്ന് അത്‌ലറ്റിക്കോ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍സനലുമായുള്ള ചര്‍ച്ചകള്‍ പുരോമിക്കുകയാണ്. എന്നാല്‍ അല്‍വാരസിന് താല്‍പര്യം ബാര്‍സ മാത്രമാണ്

ENGLISH SUMMARY:

Julian Alvarez is reportedly battling depression amidst transfer speculations with Atletico Madrid. This news surfaces as the Argentine forward attempts a move to Barcelona, facing hurdles with his current club.