asian-games

TOPICS COVERED

ജപ്പാന്‍ വേദിയാകുന്ന ഏഷ്യൻ ഗെയിംസിൽ താരങ്ങൾക്ക് താമസസൗകര്യമൊരുക്കുന്നതിൽ പ്രതിസന്ധി. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ ബിസിസിഐയും അതൃപ്തരാണ്.  

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് ഡ്രസിങ്ങ് റൂമായി ഒരുക്കിയിരിക്കുന്നത് ടെന്‍ഡുകള്‍. ശുചിമുറി ഡ്രസിങ്ങ് റൂമില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ. ക്രിക്കറ്റ് താരങ്ങള്‍ക്ക് താമസമൊരുക്കിയിരിക്കുന്ന ഹോട്ടല്‍ മുറികള്‍ക്ക് വലിപ്പം കുറവ്... ഇത്തരം വിമര്‍ശനങ്ങള്‍ക്കിടെ വേദിയിലേയ്ക്ക് നിരീക്ഷകസംഘത്തെ അയക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. അടുത്ത മാസം ജപ്പാനിലെ നഗോയ – ഐച്ചി മേഖലയിലാണ് ഏഷ്യന്‍ ഗെയിസം. കുറഞ്ഞ ബജറ്റില്‍ നടക്കുന്ന  ഗെയിംസിൽ, പങ്കെടുക്കുന്ന താരങ്ങൾക്ക് എല്ലാവര്‍ക്കുമുള്ള താമസസൗകര്യം ഒരുക്കാനാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അധികമായി എത്തുന്ന താരങ്ങളും ഒഫീഷ്യലുകളും സ്വന്തം താമസസൗകര്യം കണ്ടെത്തണം.  നേരത്തെ 15,000 താരങ്ങളും ഒഫീഷ്യലുകളും പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തെക്ബോൾ, പാഡൽ തുടങ്ങിയ ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ എണ്ണം ഏകദേശം 17,000 ആയി.  5,000 താരങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്  പ്രദേശത്ത് നങ്കൂരമിടുന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പൽ കോസ്റ്റ സെറീനയിലാണ്. കൂടാതെ 2,000 പേർ ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ മാതൃകയിൽ ഒരുക്കുന്ന താൽക്കാലിക താമസസൗകര്യങ്ങളിമുണ്ട്. 

ENGLISH SUMMARY:

Asian Games Japan accommodation crisis is a significant issue, with limited facilities and BCCI expressing dissatisfaction. The organizers have informed that they cannot provide accommodation for all participants due to a limited budget, and additional athletes and officials will need to arrange their own lodging.