2024 പാരിസ് ഒളിംപിക്സ്. ഇന്ത്യന്‍ സ്വപ്നങ്ങളെ വാനോളമുയര്‍ത്തിയ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ പക്ഷെ വെള്ളിയാണ് കരസ്തമാക്കിയത്. അന്ന് സ്വര്‍ണമെഡല്‍ ഉയര്‍ത്തിയത് പാക് താരം അര്‍ഷദ് നദീമായിരുന്നു. എന്നാല്‍ അര്‍ഷദിന്‍റെയും നീരജന്‍റെയും സൗഹൃദവും അര്‍ഷദ് സ്വന്തം മകനെപ്പോലെ തന്നെയാണെന്നു ഇത് ഇരട്ട ജയമാണെന്നും നീരജ് ചോപ്രയുടെ അമ്മ സരോജ ദേവിയുടെ വാക്കുകളും അനേകം ഇന്ത്യക്കാര്‍ക്കിടയില്‍ നദീമിനൊട് സ്നേഹവും തോന്നിത്തുടങ്ങി. എന്നാല്‍ 2026 കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിക്കുമ്പോള്‍ അര്‍ഷാദ് നദീമിന് കനത്ത നിരാശയാണുണ്ടായത്. ആദ്യ മൂന്ന് റൗണ്ടോടെ താരം പുറത്തായി. നീരജ് ചോപ്രയടക്കം മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ എന്തുകൊണ്ട് നദീം പുറത്തായെന്ന് ചോദ്യമുയരുകയാണ്. എന്നാല്‍ ഇതിനുത്തരവും പുറത്തുവന്നുകഴിഞ്ഞു.

ഒമ്പതാം സ്ഥാനം നേടിയ അര്‍ഷാദിന് പാക്കിസ്ഥാന്‍ സ്പോര്‍ട്സ് കൗണ്ടസില്‍ വേണ്ടത്ര പരിശീലനം നല്‍കിയില്ലെന്നതാണ് വിമര്‍ശനം. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയിലായിരുന്നു ഇത്തവണത്തെ കോമണ്‍ വെല്‍ത്ത്. എന്നാല്‍ ഗ്ലാസഗോയിലെ തണുത്ത കാലാവസ്ഥയോട് അനുയോജിച്ചായിരുന്നില്ല നദീമിന്‍റെ പരിശീലനം. 

മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ തണുപ്പുള്ള രാജ്യത്ത് പരിശീലനത്തിനായി പോയപ്പോള്‍ 40 ഡിഗ്രിക്കടുത്ത് താപനിലയുള്ള ലാഹോറില്‍ ആയിരുന്നു നദീമിന് പരിശീലിക്കേണ്ടി വന്നത്. എന്നാല്‍ ഇതിലേറെ കൗതുകം നദീമിന്‍റെ സ്വര്‍ണ നേട്ടത്തിന് പിന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ കോച്ച് തേര്‍സിയൂസ് ലൈബെംഗ്ബെര്‍ഗിനെ മാറ്റി പകരം പാക് കോച്ചായ സല്‍മാന്‍ ഭട്ടിനെ വച്ചതും മറ്റ് പ്രാദേശിക പരിശീലകരെ ഒപ്പം ചേര്‍ത്തതും പാക്കിസ്ഥാന്‍റെ മോശം പ്രവര്‍ത്തിയായി കണക്കാക്കുന്നു. 

നീരജ് ചോപ്ര സ്വിറ്റ്സര്‍ലന്‍ഡിലും മറ്റിന്ത്യന്‍ താരങ്ങളായ രോഹിത് യാദവും യശ്വീര്‍ സിങ്ങും പോളണ്ടിലും വിദേശ പരിശീലകരുടെ കീഴിലാണ് കോമണ്‍വെല്‍ത്തിനായി പരിശീലിച്ചത്. 

2022 കോമണ്‍വെല്‍ത്തിലെ ചാംപ്യനായിരുന്നു നദീം. അന്ന് ബിര്‍മിങ്ഹാമില്‍ 90.12 മീറ്റര്‍ എറിഞ്ഞുകയറിയ നദീമിന് ഇപ്രാവശ്യം 80 മീറ്റര്‍ പോലും കടക്കാനായില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍ത്തിളക്കം. സീസണ്‍ ബെസ്റ്റുമായി നീരജ് ചോപ്ര വെള്ളി (85.83 മീറ്റര്‍) നേടിയപ്പോള്‍ വെങ്കലം ഇന്ത്യയുടെ തന്നെ യശ്വീര്‍ സിങ് (85.41മീ) സ്വന്തമാക്കി. ശ്രീലങ്കയുടെ റുമേഷ് പതിരാഗെ (89.75)യാണ് സ്വര്‍ണം നേടിയത്.

ENGLISH SUMMARY:

Arshad Nadeem's unexpected early exit from the 2026 Commonwealth Games, despite his past success and rivalry with Neeraj Chopra, has raised questions about his training and support. Concerns about inadequate preparation in challenging weather conditions and coaching changes have come to light, impacting his performance compared to other top athletes.