halland

TOPICS COVERED

ഭാവിയിലൊരു ലോകകപ്പില്‍ പെറു ടീമിനായി 11 എര്‍ലിങ്ങ് ഹാളണ്ടുമാര്‍ കളത്തിലിറങ്ങിയാലും അദ്ഭുതപ്പെടാനില്ല. പെറുവിലും കുഞ്ഞുങ്ങള്‍ക്ക് ഹാളണ്ട് എന്ന പേരിടാന്‍ മാതാപിതാക്കളുടെ മല്‍സരമാണ്.

 ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ നൂറുകണക്കിന് മാതാപിതാക്കളാണ് തങ്ങളുടെ നവജാത ശിശുക്കൾക്ക്  നോർവേ സ്ട്രൈര്‍ എര്‍ലിങ്ങ് ഹാളണ്ടിന്റെ പേരിടാന്‍ രജിസ്റ്റര്‍ െചയ്തിരിക്കുന്നത്. പെറുവിലെ ദേശീയ തിരിച്ചറിയൽ, സിവിൽ സ്റ്റാറ്റസ് റജിസ്ട്രിയുടെ കണക്കനുസരിച്ച് 468 കുട്ടികൾക്ക് ഹാലൻഡ് എന്ന് പേര് റജിസ്റ്റർ ചെയ്തപ്പോൾ, 91 കുഞ്ഞുങ്ങൾക്ക് എർലിങ് ഹാലൻഡ് എന്ന പൂർണനാമം നൽകി. ലോകകപ്പ് ആരംഭിച്ചതിനു ശേഷമാണ് ഈ റജിസ്ട്രേഷനുകളിൽ ഭൂരിഭാഗവും നടന്നത്. ബ്രസീലിനെ വീഴ്ത്തി ചരിത്രത്തിലാദ്യമായി നോർവേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതോടെ പെറുവില്‍ പേരിടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. പെറുവിൽ കുട്ടികൾക്ക് പേരിടുന്നതിൽ ഫുട്ബോൾ താരങ്ങൾക്ക് പണ്ടേ വലിയ സ്വാധീനമുണ്ട്. മുപ്പത്തിമൂവായിരത്തില്‍ 809 നെയ്മര്‍മാരുണ്ട് പെറവില്‍. 30402 മെസിയും 1185 ക്രിസ്റ്റ്യാനൊ റൊണാള്‍ഡോമാരും പെറുവില്‍ ജീവിക്കുന്നു. 2026 ഫിഫ ലോകകപ്പിന് പെറു യോഗ്യതനേടിയിട്ടില്ല. ഇനി കുഞ്ഞു എര്‍ലിങ്ങ് ഹാളണ്ടുമാരിലാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ മുഴവന്‍ പ്രതീക്ഷയും. 

ENGLISH SUMMARY:

Erling Haaland's popularity in Peru has led to a trend of parents naming their newborns after the football star. This phenomenon, fueled by Norway's World Cup success, has seen hundreds of children registered with the name Haaland, reflecting a strong football influence on naming conventions in the Latin American country.