messi

മെസിയുടെ ജന്‍മനാടായ റൊസാരിയോയില്‍ ഒരു കൂറ്റന്‍ ചുവര്‍ചിത്രം വീണ്ടും മുഖം മിനുക്കിയിട്ടുണ്ട്. കിരീടവുമായുള്ള രണ്ടാം വരവിനായാണ് ചിത്രമൊരുക്കിയവര്‍ കാത്തിരിക്കുന്നത് .

മെസി ലോകകിരീടത്തിലേക്ക് അടുക്കുമ്പോള്‍ മുഖംമിനുക്കി ജന്‍മനാടായ റൊസാരിയോയിലെ കൂറ്റന്‍ ചുവര്‍ചിത്രം. ഏകദേശം 534 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ചിത്രത്തിന്റെ പുനരുദ്ധാരണത്തിന് 300 ലിറ്റർ പെയിന്റ് വേണ്ടിവന്നു. ‘മറ്റൊരു ഗാലക്സിയിൽ നിന്ന്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം റൊസാരിയോ നഗരമധ്യത്തിലെ കെട്ടിടത്തിലാണ് വരച്ചിരിക്കുന്നത്.

ദേശീയ പതാകാ സ്മാരകത്തിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയുള്ള ഈ ചുവർചിത്രത്തിൽ, ഫുട്ബോൾ ഇതിഹാസം നെഞ്ചിൽ കൈവെച്ച് നിൽക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. നന്ദി എന്നും ചിത്രത്തിന്റെ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞലോകപ്പിന് മുമ്പ് തയ്യാറാക്കിയ ചിത്രത്തിന് ഇക്കുറിയുള്ള പ്രധാനമാറ്റം ജേഴ്സിയിലെ നക്ഷത്രങ്ങളുടെ എണ്ണമാണ്. മൂന്ന് ലോകകിരീടങ്ങളെ സൂചിപ്പിക്കാന്‍ മൂന്ന് നക്ഷത്രങ്ങള്‍. നാലാമതൊരു നക്ഷത്രത്തിന് ഇടമൊഴിച്ചിട്ടാണ് റൊസാരിയോയിലെ ചിത്രകാരന്‍മാര്‍ കാത്തിരിക്കുന്നത് 

Lionel Messi's iconic mural in his hometown of Rosario has been given a fresh coat of paint, with artists eagerly awaiting his return with another World Cup title. :