geoprag

പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട്  ജര്‍മനിയും പാരഗ്വായും നേര്‍ക്കുനേര്‍. ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് മുന്‍‌ ലോകകചാംപ്യന്‍മാര്‍‌. അതേസമയം,  മികച്ച മൂന്നാംസ്ഥാനക്കാരുടെ പട്ടികയില്‍ നിന്ന് നോക്കൗട്ടിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാരഗ്വെയ്. നാളെ പുലര്‍ച്ചെ 2 മണിക്കാണ് മല്‍സരം.

തുടക്കം കസറിയ ജര്‍മനി ഒടുക്കം പിഴച്ചാണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. ക്യുറസോവയെ 7–1ന് തോല്‍പ്പിച്ചപ്പോള്‍ ഇതൊരു തുടക്കം മാത്രമെന്ന സൂചന നല്‍കി . ഐവറി കോസ്റ്റിനെ 2–1ന് പരാജയപ്പെടുത്തി, മൂന്നില്‍ മൂന്നും ജയിച്ച് തോല്‍വിയറിയാതെ, റൗണ്ട് ഓഫ് 32 വിലേക്ക് കടക്കാം എന്ന മോഹത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചത് ഇക്വഡോര്‍. 2–1ന് ജര്‍മന്‍ പട്ടാളത്തെ പൂട്ടികെട്ടി. എങ്കിലും മൂന്നോട്ടുള്ള മല്‍സരങ്ങള്‍ക്ക് ഈ തോല്‍വി ഊര്‍ജമാകുമെന്നാണ് ജര്‍മനിയുടെ പ്രതീക്ഷ. 3 ഗോളുകളുമായി ജര്‍മനിയുടെ ടോപ് സ്കോററായി ഡെന്നിസ് ഉണ്ടവ് ആക്രമിക്കാന്‍ മുന്നില്‍ തന്നെയുണ്ട്. ഇതുവരെ വഴങ്ങിയത് 4 ഗോളുകള്‍,  പ്രതിരോധത്തിലെ പാളിച്ചകള്‍ക്ക് ഇനി വലിയ വില നല്‍കേണ്ടി വരും. അതേസമയം,  എതിരാളികള്‍ പരാഗ്വെ ആയതിനാല്‍ വലിയ വെല്ലുവിളി സൃഷ്ടിക്കാനിടയില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു തോല്‍വിയും ഒരു സമനിലയും ഒരു ജയവുമാണ് കൈമുതലായുള്ളത്. എങ്കിലും അട്ടിമറി ഏത് നിമിഷവും പ്രതീക്ഷിക്കാം.  കാരണം അവസാന രണ്ട് മല്‍സരങ്ങളിലും അവര്‍ ഗോള്‍ വഴങ്ങിയിട്ടില്ല. ജര്‍മനിക്ക് മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് പൊരുതുമെന്ന് ഉറപ്പ്

Germany and Paraguay are set to face each other aiming for the pre-quarterfinals. Germany, the former world champions, are reeling from an unexpected loss to Ecuador, while Paraguay enters the match with confidence after qualifying from the best third-placed teams.: