Credits: @media
സ്പോര്‍ട്സ് ലോകത്തെ പ്രധാന ചര്‍ച്ചകളിലൊന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ അത്‍ലറ്റുകളെ എവിടെ മല്‍സരിപ്പിക്കണമെന്ന്. സ്ത്രീകളുടെ ഇനങ്ങളില്‍ മല്‍സരിപ്പിക്കുമ്പോഴെല്ലാം ട്രാന്‍സ് വിഭാഗക്കാര്‍ കൂടുതല്‍ മികവ് കാണിക്കുന്നെന്നത് രൂക്ഷ വിമര്‍ശനത്തിന് കാരണമാകാറുണ്ട്, പലരും ശരീരഘടന ദുരുപയോഗം ചെയ്യുന്നെന്നത് തന്നെ വിമര്‍ശനം. എന്നാല്‍ പുരുഷന്‍മാരുടെ മല്‍സരങ്ങളില്‍ ട്രാന്‍സ് സ്ത്രീകള്‍ പങ്കെടുക്കുന്ന പ്രവണത കണ്ടുവരാറുമില്ല. എന്നാല്‍ താന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയണെന്നും പക്ഷെ സ്ത്രീകളുടെ കൂടെ മല്‍സരിക്കുന്നത് നീതികേടാണെന്നും പറഞ്ഞ് പുരുഷന്‍മാരുടെ ഇനത്തില്‍ പങ്കെടുത്ത് വിജയിച്ച വ്യക്തിയുടെ വാര്‍ത്തയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
മാര്‍ വാര്‍ക്വേസ് സ്പെയിനില്‍ നിന്നുള്ള 61കാരി ട്രാന്‍സ് അത്‍ലെറ്റാണ്. ഈയടുത്താണ് വെസ്ക്വേസ് 3000 മീറ്ററിന്‍റെ മാരത്തണ്‍ ഓട്ടമല്‍സരത്തിന് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ ഇനത്തില്‍ പുരുഷന്‍മാരുടെ വിഭാഗത്തിലാണ് വെസ്ക്വേസ് പേര് നല്‍കിയത്. സാധാരണ ട്രാന്‍സ് സ്ത്രീകള്‍ അനായാസമായി ജയിക്കുന്ന വിഭാഗത്തില്‍ എന്തുകൊണ്ട് പുരുഷന്‍മാരുടെ വിഭാഗത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചെന്ന് ചോദ്യമുയര്‍ന്നു. തന്‍റെ ശരീരം വ്യത്യസ്തമാണെന്നും ശ്വാസകോശവും ഹൃദയവും സ്ത്രീകളായി ജനിച്ചവരേക്കാള്‍ കൂടുതല്‍ ഓട്ടത്തിനും കായികാധ്വാനത്തിനും യോജിച്ചതാണെന്നും വെസ്ക്വേസ് പറഞ്ഞു. മല്‍സരത്തില്‍ മൂന്നാമതോടി എത്തി വെങ്കലവും വെസ്ക്വേസ് കരസ്തമാക്കി.
എല്ലാവിഭാഗത്തെയും പൂര്‍ണമായി ഉള്‍ക്കൊള്ളിക്കാന്‍ കെല്‍പ്പുള്ള കായിക ഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ലോകമെമ്പാടുമുള്ള സ്പോര്‍സ് അധികൃതര്‍. വെസ്ക്വേസിന്‍റെ നയം ഈ ഘടനാ രൂപീകരണത്തിന് ഉപകാരമായേക്കാമെന്നാണ് നിഗമനം.