ഫ്രഞ്ച് ഓപ്പണിലെ അട്ടിമറിയില്‍ ലോക ഒന്നാം നമ്പര്‍ താരം  യാനിക് സിന്നർ പുറത്ത്. രണ്ടാം റൗണ്ടില്‍ 56-ാം റാങ്കുകാരനായ  അര്‍ജന്റൈന്‍ താരം യുവാന്‍ മാനുവലാണ് സിന്നറിനെ അഞ്ചുസെറ്റ് പോരാട്ടത്തില്‍ തോല്‍പിച്ചത്. കടുത്ത ക്ഷീണം മൂലം സിന്നർ പലതവണ വൈദ്യസഹായം തേടി കോര്‍ട്ടുവിട്ടു. മത്സരം പുരോഗമിക്കവേ ഷോട്ടുകൾക്കായി ഓടാൻ പോലും താരം ബുദ്ധിമുട്ടി. 

 

ഫെബ്രുവരി മുതൽ തുടർച്ചയായി 30 മത്സരങ്ങൾ ജയിച്ചെത്തിയ താരത്തിനാണ് ഗ്രാന്‍സ്ലാമില്‍ അടിതെറ്റിയത്.  ഫെബ്രുവരി 19ന് ഖത്തർ ഓപ്പൺ ക്വാർട്ടർ ഫൈനലിലായിരുന്നു സിന്നറുടെ അവസാന തോൽവി. അതിനുശേഷം തുടർച്ചയായി അഞ്ച് മാസ്റ്റേഴ്സ് കിരീടങ്ങൾ നേടി മിന്നും ഫോമിലായിരുന്നു. 

 

ENGLISH SUMMARY:

World No.1 Jannik Sinner suffered a stunning exit from the French Open after losing to Argentina’s Juan Manuel Cerundolo in a grueling five-set second-round clash. Battling severe fatigue and requiring repeated medical assistance during the match, Sinner struggled physically on court as his impressive 30-match winning streak came to an end. The defeat marks the Italian star’s first loss since February and halts his dominant run that included five consecutive Masters titles.