mumbai

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മല്‍സരത്തില്‍ മുംബൈയുടെ നായകനായി രോഹിത് ശര്‍മ്മ തിരിച്ചെത്തുമോഅങ്ങനെയൊരു വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് മുംബൈ ആരാധകര്‍.

പുറം വേദനയെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ കളിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയും കുടുംബത്തിനൊപ്പമുള്ള സൂര്യകുമാറിന്റെ തിരിച്ചുവരവില്‍ വ്യക്തത ഉണ്ടാകാത്തതുമാണ്  രോഹിത്   ആരാധകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍...

ഈ സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച മുംബൈയില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ അതൃപ്തി പുകയുകയാണ്, പുറംവേദന കാരണം കഴിഞ്ഞ മല്‍സരത്തില്‍ കളിക്കാതിരുന്ന പാണ്ഡ്യ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.ആര്‍സിബിയെ നേരിടാന്‍ പാണ്ഡ്യയില്ലാതെയാണ് മുംബൈ റായ്പുരിലേക്ക് പോയത്.

അതേസമയം RCBക്കെതിരെയും പാണ്ഡ്യ കളിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വ്യക്തിപരമായ കാരണങ്ങളാല്‍ സൂര്യകുമാര്‍ യാദവും ടീമില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ലക്നൗ ജയന്റ്സിനെതിരെ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിച്ചത്. ഇതോടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു രോഹിത് ശര്‍മയുടെ തിരിച്ചുവരവിനു വഴിയൊരുങ്ങുന്നത്. ഞായറാഴ്ചയാണ് മുംബൈ–RCB പോരാട്ടം , ഞായറാഴ്ചയ്ക്കു മുന്‍പ് പാണ്ഡ്യയും സൂര്യയും ടീമിനൊപ്പം ചേര്‍ന്നില്ലെങ്കില്‍ രോഹിത് ശര്‍മയാകും ടീം ക്യാപ്റ്റന്‍. പാണ്ഡ്യയുടെ പരുക്കു ഗുരുതരമല്ലെങ്കിലും ഒരു മല്‍സരത്തില്‍നിന്നു കൂടി വിട്ടുനില്‍ക്കാന്‍ ടീമിന്റെ ഡോക്ടര്‍മാര്‍ താരത്തോടു നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:

rohit-sharma-captaincy-mumbai-indians-rcb ipl-2024-rohit-sharma-return mumbai-indians-captaincy-speculation hardik-pandya-injury-rohit-sharma-lead rcb-vs-mumbai-indians-captaincy-news